ബെംഗളൂരു: 50 വയസ്സിനു മുകളിലുള്ള നഗരവാസികൾക്ക് മാർച്ച് ആദ്യവാരം മുതൽ പ്രതിരോധമരുന്ന് കുത്തിവെയ്പ്പ് നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
രക്തസമ്മർദ്ദവും പ്രമേഹവും പോലുള്ള രോഗബാധിതർക്കും മുൻഗണന നൽകും.
കർണാടക സർക്കാരിന്റെ കണക്കുകൾ പ്രകാരം ഏകദേശം ഒരുകോടി 30 ലക്ഷത്തോളം വരുന്ന 50 വയസ്സിന് മുകളിലുള്ള പൗരന്മാരെ ആണ് ആദ്യ-മൂന്നാംഘട്ട കുത്തിവെപ്പിൽ പ്രതിരോധ മരുന്നു നൽകുക.
ആരോഗ്യവകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷൻ ഇതിനു വേണ്ട നടപടിക്രമങ്ങൾ ആരംഭിക്കാനുള്ള നിർദ്ദേശങ്ങൾ നൽകി കഴിഞ്ഞു.