ബെംഗളൂരു: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളോട് ചേർന്ന് കൂടുതൽ ജനഔഷധി കേന്ദ്രങ്ങൾ ആരംഭിക്കുന്നു.
കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ഭാരതീയ ജനഔഷധി പരിയോജന പദ്ധതിയിൽപ്പെടുത്തിയാണ് കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭ്യമാക്കുന്ന വിൽപന കേന്ദ്രങ്ങളുടെ എണ്ണം കൂട്ടുന്നത്.
ഈ വർഷം അവസാനത്തോടെ 1000 കേന്ദ്രങ്ങൾ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.
ബെംഗളൂരു നഗരജില്ലയിൽ 211 കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷം118 കോടിരൂപയുടെ വ്യാപാരമാണ് ഇവിടെ മാത്രമായി നടന്നത്.