FLASH

കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ ഇനിയുമൊരു ലോക്ക് ഡൗൺ ഉണ്ടാകും:ബി.ബി.എം.പി.

ബെംഗളൂരു : നഗരത്തിൽ കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞു എങ്കിലും അകലം പാലിക്കൽ, മുഖാവരണം എന്നീ നിർദ്ദേശങ്ങൾ ഒരു കാരണവശാലും ലംഘിക്കരുത് എന്ന് ബി.ബി.എം.പി.

ചെറിയൊരു വീഴ്ച പോലും വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്താൻ കാരണമാകും, അയൽ സംസ്ഥാനങ്ങളായ കേരളം, ആന്ധ്ര, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്.

വായിക്കുക:  സംസ്ഥാനത്തെ ആദ്യ ട്രാൻസ്ജെൻ്റർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറായി ദേവിക.

നഗരത്തിൽ പ്രതിദിന കോവിഡ് കേസുകൾ 200 ആയി കുറഞ്ഞിട്ടുണ്ട് ,ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ ഇനിയും കർശന നടപടി എടുക്കേണ്ടി വരും ബി.ബി.എം.പി.കമ്മീഷണർ മഞ്ജുനാഥ പ്രസാദ് അറിയിച്ചു.

അതേ സമയം കർണാടകയിൽ ഇനി ലോക്ക് ഡൗൺ ഉണ്ടാകില്ലെന്ന് ആരോഗ്യ മന്ത്രി ഡോ: സുധാകർ അറിയിച്ചു.

ബി.ബി.എം.പി.മുന്നറിയിപ്പിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അയൽ സംസ്ഥാനങ്ങളിലെ കോവിഡ് വർദ്ധന കർണാടകയെ സാരമായി ബാധിക്കില്ല.

വായിക്കുക:  കേന്ദ്ര ആഭ്യന്തര മന്ത്രിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം.

ഇപ്പോൾ ലോക്ക്ഡാൺ ഏർപ്പെടുത്തുന്നതിനേ കുറിച്ച് സർക്കാറിന് യാതൊരു ആലോചനയും ഇല്ല എന്നും മന്ത്രി വ്യക്തമാക്കി.

Related posts