FLASH

ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള മാർച്ച് 24 മുതൽ.

ബെംഗളൂരു : നഗരത്തിലെ രാജ്യാന്തര ചലച്ചിത്രമേള മാർച്ച് 24 മുതൽ 31 വരെ നടക്കും.

കർണാടക ചലനചിത്ര അക്കാഡമി നടത്തുന്ന മേളയുടെ ലോഗോ മുഖ്യമന്ത്രി യെദിയൂരപ്പ പുറത്തിറക്കി.

മല്ലേശ്വരത്തെ ഓറിയോൺ മാളിലെ പി.വി.ആർ.സിനിമാസ് ആണ് ചലച്ചിത്രമേളയുടെ പ്രധാന പ്രദർശന കേന്ദ്രം.

വായിക്കുക:  ഹൊസൂരിലെ മുത്തൂറ്റ് ഫിനാൻസിലെ കവർച്ച; മണിക്കൂറുകൾക്കുള്ളിൽ പ്രതികള്‍ പിടിയിൽ

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടുള്ള മേളയുടെ ചിത്രങ്ങൾ തെരഞ്ഞെടുക്കുന്ന സ്ക്രീനിങ് പൂർത്തിയായി.

കന്നഡ, ഏഷ്യൻ, ഇന്ത്യൻ എന്നീ വിഭാഗങ്ങളിൽ പ്രദർശനം ഉണ്ടാവും.

Related posts