FLASH

രാജ്യത്തെ ഏറ്റവും ആദ്യത്തെ എ.സി.റെയില്‍വേ ടെര്‍മിനല്‍ നമ്മ ബെംഗളൂരുവില്‍.

ബെംഗളൂരു : രാജ്യത്തെ ഏറ്റവും ആദ്യത്തെ എ.സി.റെയില്‍വേ ടെര്‍മിനല്‍ വരുന്നു നമ്മുടെ ബയപ്പനഹള്ളിയില്‍.

റെയിൽവെ ടെർമിനൽ ഭാരത രത്ന എം.വിശ്വശരയ്യരുടെ പേരിലാകും അറിയപ്പെടുക.

അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച ടെർമിനലിന്റെ ചിത്രങ്ങൾ വെള്ളിയാഴ്ച് രാവിലെയാണ് മന്ത്രി ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

മജെസ്റ്റിക്കിനും യെശ്വന്തപുരക്കും ശേഷം മൂന്നാമത് റെയില്‍വേ ടെര്‍മിനല്‍ വരുന്നു ബയപ്പനഹള്ളിയില്‍.

4,200 സ്ക്വയർ മീറ്റർ വിസ്തീർണത്തിൽ 314 കോടി രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടത്തിൽ 50,000 പേരെ ഉൾക്കൊള്ളാനുള്ള സൗകര്യമുണ്ട്.

രണ്ട് സബ് വെകളോടൊപ്പം എല്ലാ പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിക്കുന്ന ഒരു ഓവർബ്രിഡ്ജുമുണ്ട്.
ടെർമിനലിൽ എട്ട് ലൈനുകളാണുള്ളത്.

റെയില്‍വേ യാത്രക്കാരെ ഞെട്ടിക്കാന്‍ ബയപ്പനഹള്ളി!നഗരത്തിലെ മൂന്നാമത്തെ റെയിൽവേ കോച്ചിംഗ് ടെർമിനൽ ബയപ്പനഹള്ളിയിൽ ജൂണിൽ പ്രവർത്തനമാരംഭിക്കും;ലോക നിലവാരമുള്ള റെയില്‍വേ ടെര്‍മിനല്‍ 3 വര്‍ഷത്തിനുള്ളില്‍ തയ്യാറാകും;ചിത്രശലഭത്തിന്റെ ഡിസൈനുള്ള കെട്ടിടം,വിമാനത്താവളത്തിലെ പോലെ പ്രത്യേകം ആഗമന-നിഗമന പാതകൾ,250 കോടി മുതൽ മുടക്കുന്ന പ്രൊജക്റ്റിന്റെ പ്രത്യേകതകള്‍ ഇവയാണ്.

ഏഴു പ്ലാറ്റ്ഫോമുകളും. എല്ലാദിവസവും 50 ട്രയിനുകൾ ഓടിക്കാൻ സൗകര്യമുള്ളതാണ് ടെർമിനൽ.

വായിക്കുക:  ഈ 5 ജില്ലകളിലേക്ക് കേരളത്തിൽ നിന്നും വരുന്ന വിദ്യാർത്ഥികൾ നിർബന്ധമായും കോവിഡ് ടെസ്റ്റ് നടത്തിയിരിക്കണം.

എസ്കലേറ്ററുകളും ലിഫ്റ്റകളും ഏഴ് പ്ലാറ്റ്ഫോമുകളിലുമുണ്ട്.
വിമാനത്താവളത്തിന്റെ മാതൃകയിൽ രൂപകല്പനചെയ്ത ടെർമിനലിൽ ഉയർന്ന ക്ലാസ് കാത്തിരുപ്പുകേന്ദ്രം, ഡിജിറ്റൽ തത്സമയ പാസഞ്ചർ ഇൻഫോർമേഷനുള്ള വിഐപി ലോഞ്ച്, ആഡംഭര ഫുഡ് കോർട്ട് എന്നിവയുമുണ്ട്.

വായിക്കുക:  മൈസൂരു-ബെംഗളൂരു-കൊച്ചുവേളി പ്രത്യേക തീവണ്ടി;സർവ്വീസ് വീണ്ടും ദീർഘിപ്പിച്ചു.

സ്റ്റേഷനിൽ ഒരുക്കിയിട്ടുള്ള പാർക്കിങ് സ്ഥലത്ത് 250 കാറുകൾ, 900 ഇരുചക്രവാഹനങ്ങൾ, 50 ഓട്ടോറിക്ഷകൾ തുടങ്ങിയവ പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.

Related posts