FLASH

പത്താം നിലയിൽ നിന്ന് വീണു മരിച്ചു.

ബെംഗളൂരു: ഡൊമ്ളൂരിലെ ഒരു പ്രൈവറ്റ് അപ്പാർട്ട്മെന്റ് ഇലക്ട്രീഷ്യൻ ആയി ജോലി ചെയ്തിരുന്ന കിരൺ ബാബു 32 ആണ് പത്താം നിലയിൽ നിന്ന് താഴെ വീണു മരിച്ചത്.

മരണദിവസം രാത്രി ജോലിയിലായിരുന്നു ഇദ്ദേഹം.

അർദ്ധരാത്രിയോട് കൂടി ടെറസിൽനിന്ന് താഴെ വീഴുകയായിരുന്നു. ഉടൻതന്നെ വിവരമറിഞ്ഞെത്തിയ ഭാരതീനഗർ പോലീസ് മരണം സംഭവിച്ചു കഴിഞ്ഞതിനാൽ മേൽനടപടികൾ സ്വീകരിച്ചു.

വായിക്കുക:  ആന്ധ്രയിൽ നിന്ന് ലഹരി മരുന്ന് എത്തിച്ച് നഗരത്തിൽ വിതരണം നടത്തിയ മലയാളി യുവാക്കൾ പിടിയിൽ;12 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തു.

പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വ്യക്തിപരമായ സാമ്പത്തിക പ്രതിസന്ധികൾ മൂലം കിരൺ വളരെയധികം മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു എന്ന് പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അറിയിച്ചു. അതുകൊണ്ടുതന്നെ ഇതൊരു ആത്മഹത്യ ആയിരിക്കാമെന്നും പോലീസ് അനുമാനിക്കുന്നു.

വായിക്കുക:  സുഹൃത്തിന്റെ വീട്ടിൽ നിന്നും മോഷണം;വ്യവസായിയും കൂട്ടാളിയും അറസ്റ്റിൽ

അസ്വാഭാവിക മരണത്തിന് കേസെടുത്തു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Related posts