ബെംഗളൂരു : പത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വരുമാന നികുതി വകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ മിന്നൽ പരിശോധനയിൽ 403 കോടിയുടെ അനധികൃത വരുമാനം കണ്ടെത്തി.
മെഡിക്കൽ കോളേജുകൾ നടത്തുന്ന വിദ്യാഭ്യാസ ട്രസ്റ്റുകളും ഇതിലുൾപ്പെടുന്നു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്രവേശനാനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് വസൂലാക്കിയ പണമാണ് ഇത് എന്നാണ് പ്രാഥമിക നിഗമനം.
ബെംഗളൂരു , മംഗളൂരു , തുമക്കുരു തുടങ്ങി 56 ഇടങ്ങളിലായി ഒരേസമയം നടത്തിയ മിന്നൽ പരിശോധനയിലാണ് ഈ കണ്ടെത്തൽ.
വിദ്യാഭ്യാസ സ്ഥാപനങ്ങളും ആയി നേരിട്ട് ബന്ധമുള്ള ചില ഉന്നത രാഷ്ട്രീയനേതാക്കളുടെയും അടുത്ത പ്രവർത്തകരുടെയും വീടുകളും റെയ്ഡിൽ ഉൾപ്പെട്ടിരുന്നു.