ബെംഗളൂരു: ഇന്നും നാളെയും നഗരത്തിലും പരിസര പ്രദേശങ്ങളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനകേന്ദ്രം അറിയിച്ചു.
ഇന്നലെ മുതൽ തന്നെ ആകാശം മേഘാവൃതമായി കാണപ്പെട്ടിരുന്നു.
കർണാടകയുടെ തീരപ്രദേശങ്ങളിൽ ഫെബ്രുവരി ഇരുപതാം തീയതി വരെ നേരിയ ഒറ്റപ്പെട്ട മഴ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും തെക്കൻ കർണാടക യിൽ 21 വരെ മഴയുടെ സാന്നിധ്യം ഉണ്ടാകാമെന്നും പ്രവചന കേന്ദ്രം അറിയിച്ചു.
ഇതോടൊപ്പം നഗരത്തിൽ ആകെ മേഘാവൃതമായ അന്തരീക്ഷം ആയതുകൊണ്ട് അന്തരീക്ഷ ഊഷ്മാവ് ഒരു ഡിഗ്രി മൂന്ന് ഡിഗ്രി വരെ ഉയരാം എന്നും അറിയിക്കുന്നു.