ബെംഗളൂരു : തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ പിടിച്ചു പറി നടത്തിയ 11 ജമായത്തുൽ മുജാഹിദ്ദീൻ ബംഗ്ലാദേശ് സംഘടന പ്രവർത്തകർക്കെതിരെ എൻ.ഐ.എ.കുറ്റപത്രം സമർപ്പിച്ചു.
ജെ.എം.ബി.നേതാവ് മുഹമ്മദ് ജാഹിദുൽ ഇസ്ലാമും മറ്റ് 10 പേർക്കുമെതിരെയാണ് കുറ്റപത്രം.
കെ.ആർ.പുരം, അത്തിബെലെ, കൊത്തന്നൂർ സ്റ്റേഷൻ പരിധിയിലാണ് കേസുകൾ റജിസ്റ്റർ ചെയ്തിരിക്കുന്നത്.
ബംഗ്ലദേശിൽ നിന്നുള്ള മുഹമ്മദ്ജാഹിദുൽ ഇസ്ലാമിനെ കൂടാതെ, ഹബീബുർ റഹ്മാൻ,നജീർ ഷെയ്ഖ്, ആരിഫ് ഹുസെൻ, ആസിഫ് ഇക്ബാൽ, ഖാദർ ഖാസി, മുഹമ്മദ് ദിൽവർ ഹുസെൻ, മുസ്തഫീസൂർ റഹ്മാൻ,ആദിൽ ഷെയ്ക്ക്, അബ്ദുൽ കരീം,മുഷ്റഫ് ഹുസൈൻ എന്നിവരെയാണ് പ്രതിചേർത്തിരിക്കുന്നത്.
2014 ലെ ബർദ്വാൻ സ്ഫോടനത്തിലെ പ്രതികളായ ഇവർ 2018ൽ ആണ് പിടിയിലാകുന്നത്.
തുടർന്ന് നഗരത്തിൽ നടത്തിയ തുടർച്ചയായ റെയ്ഡുകളിൽ നിരവധി സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തിരുന്നു.
2017 ജൂലൈയിൽ കൃഷ്ണഗിരിയിൽ ഈ സംഘം റോക്കറ്റ് ലോഞ്ചറുകൾ പരീക്ഷിച്ചതായും കണ്ടെത്തിയിരുന്നു.