ബെംഗളൂരു: തെരുവ് കച്ചവടക്കാര്‍ക്കും ഭിക്ഷാടന മാഫിയക്കും എതിരെ നടപടിയുമായി സിറ്റി പോലീസ്. ജങ്ങ്ഷനുകളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന വിധത്തില്‍ ഉള്ള ഭിക്ഷാടനവും തെരുവ് കച്ചവടവും നിര്‍ത്തലാക്കാന്‍ ആണ് പോലീസ് നടപടി ആരംഭിച്ചത്.
നഗരത്തിലെ എല്ലാ മേഖലകളിലും ഇതിനായി ഡി സി പി മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ഒരു എ സി പി നോഡല്‍ ഓഫിസര്‍ ആയിരിക്കും.
എം.ജി.റോഡും വിധാന്‍ സൌധയും ഉള്‍പ്പെടുന്ന സെന്‍ട്രല്‍ ബിസിനെസ് ഡിസ്ട്രിക്റ്റില്‍ ആണ് ഭിക്ഷടകരും തെരുവ് കച്ചവടക്കാരും കൂടുതല്‍ ഉള്ളത്.
കുട്ടികളെ ഉപയോഗിച്ചുള്ള സാധന വില്പന നിര്‍ത്തലാക്കാന്‍ കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി.
മറ്റു പല സംസ്ഥാനങ്ങളില്‍ നിന്നും നഗരത്തില്‍ എത്തി ഭിക്ഷാടനം നടത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്,യാത്രക്കാര്‍ക്ക് ഇവര്‍ വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്,ഗതാഗത തടസവും ഉണ്ടാക്കുന്നുണ്ട്,ഭിക്ഷാടനം നിരോധിക്കുന്ന നിയമ പ്രകാരം ഒരാളെ അറസ്റ്റ് ചെയ്താല്‍ 24 മണിക്കൂറിനു ഉള്ളില്‍ കോടതിയില്‍ ഹാജരാക്കും,1000 രൂപയുടെ ബോണ്ടില്‍ അയാള്‍ക്ക് പുറത്ത് ഇറങ്ങാം,വീണ്ടും ഭിക്ഷാടനം തുടരുകയാണ് എങ്കില്‍ ഒന്ന് മുതല്‍ 3 വര്‍ഷത്തേക്ക് ഡിറ്റെൻഷൻ സെൻ്ററിലേക്ക് അയക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ കമാൽ പന്ത് അറിയിച്ചു.