FLASH

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രവാസി കോൺഗ്രസ്.

ബെംഗളൂരു: കേന്ദ്ര സർക്കാരിന്റെ കർഷകരോടുള്ള അവഗണനയ്ക്കെതിരെ പ്രവാസി കോൺഗ്രസിന്റെ ബാംഗ്ലൂർ കെ. അർ. പുരത്ത് നടന്ന പ്രതിഷേധയോഗം ശ്രീ എം നാരായൻസ്വാമി എം എൽ സി ( കോൺഗ്രസ്‌ ചീഫ് വിപ് ലെസ്സിലേറ്റീവ് കൗൺസിൽ) ഉദ്ഘാടനം ചെയ്തു .

ചൈന നമ്മളുടെ രാജ്യാതിർത്തിയിൽ വീണ്ടും വീണ്ടും പ്രകോപനങ്ങൾ സൃഷ്ടിക്കുന്നു, അതിനെതിരെ ഒരു വാക്കു കൊണ്ട് പോലും പ്രതികരിക്കാതെ , കര്ഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ട്വീറ്റ് ചെയ്തു എന്ന കാരണത്താൽ ഇരുനൂറ്റിയന്പതോളം ട്വിറ്റെർ അക്കൗണ്ടുകൾ തടഞ്ഞു വയ്ക്കുകയും, രാജ്യാതിർത്തികൾ ശത്രുക്കളിൽ നിന്നും സുരക്ഷിതമാക്കാതെ, ജനരോഷത്തിൽ നിന്നും അധികാരത്തെ സംരക്ഷിക്കാൻ ദില്ലി അതിർത്തികൾ അടച്ചു പൂട്ടുകയുമാണ് ഈ സർക്കാർ എന്ന് അദ്ദേഹം തന്റെ ഉദ്ഘാടനപ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചു.

അദാനി അംബാനി മുതലാളിമാരുടെ ദലാള്ളുമാരായി കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നതായും,കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ പ്രവർത്തനങ്ങളോട് ഉള്ള പ്രതിഷേധസൂചകമായി ഓരോ നിയമസഭാ നിയോജക മണ്ഡലത്തിലും രണ്ട് കിലോമീറ്റർ പ്രതിഷേധ പദയാത്ര പ്രദേശ് കോൺഗ്രസ്‌ കമ്മിറ്റി സംഘടിപ്പിക്കും എന്നും അദ്ദേഹം പറയുകയുണ്ടായി.

കർണാടക പ്രവാസി കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്ണെന്നും, പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്തെയും, പ്രവർത്തനങ്ങളെയും ശ്രീ.നാരായൺ സ്വാമി അഭിനന്ദിക്കുകയും, ചെയ്തു.

വായിക്കുക:  നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു.

എ.ഐ.സി.സി യുടെ റിസർച്ച് വിഭാഗം ചെയർമാൻ,ഡോക്ടർ രാജീവ്‌ ഗൗഡ, മുൻ എം പി മുഖ്യപ്രഭാഷണം നടത്തി. മൈനുകള്‍ പാകിയിട്ടില്ല എന്നേ ഉള്ളൂ… കര്‍ഷക സമരത്തെ നേരിടുവാന്‍ ശത്രുരാജ്യത്തെ സൈന്യത്തിന്‍റെ മുന്നേറ്റം തടയുന്നതിനു സമാനമായ സന്നാഹമൊരുക്കിയിരിക്കുകയാണ് ഡല്‍ഹി അതിര്‍ത്തികളില്‍ പോലീസും കേന്ദ്ര സേനയും.
ഗാന്ധിമാര്‍ഗ്ഗത്തില്‍ സമരം ചെയ്യുന്ന കര്‍ഷകർ ഭയത്തിലാണ്, അവർക്ക് സംശയങ്ങളുണ്ട്, ആശങ്കകളുണ്ട്. അവയൊക്കെ ദൂരീകരിക്കാൻ പുതിയൊരു നിയമനിർമാണം നടത്തണമെങ്കിൽ അത് നടത്തണം, പുതുകിയ നിയമത്തെ പിൻവലിക്കണമെങ്കിൽ അതും ചെയ്യണം. അവർ തിരികെ വയലുകളിൽ ചെന്നാലേ ഈ നാട് പട്ടിണി കൂടാതെ കഴിയുകയുള്ളു. അവരുടെ ആശങ്കകളെ അകറ്റുന്നതിനുവേണ്ടിയുള്ള ചർച്ചകൾ നടത്തണം, എത്രയും വേഗം നടപടികൾ സ്വീകരികെണമെന്ന് ഡോക്ടർ രാജീവ്‌ ഗൗഡ അവശ്യപെട്ടു. പുതിയ നിയമങ്ങളെയും അതിലുള്ള പോരായ്മകളും പറ്റി അദ്ദേഹം യോഗത്തിൽ വിശദീകരിച്ചു.

ഡോക്ടർ പുഷ്പാ അമർനാഥ് ( കർണാടക പ്രദേശ് മഹിളാ കോൺഗ്രസ് അധ്യക്ഷ), ശ്രീ.ഡി.കെ.മോഹൻ ബാബു ( ചെയർമാൻ, ക്യാമ്പ്രിഡ്ജ് ഗ്രൂപ്പ്‌ ഓഫ് എഡ്യൂക്കേഷൻ), ശ്രീ മഞ്ജുനാഥ് കെ അർ പുരം ബ്ലോക്ക്‌ പ്രസിഡന്റ്‌, ശ്രീ. ജെയ്സൺ ലൂക്കോസ് (ഡി സി സി സെക്രട്ടറി എന്നിവരും യോഗത്തെ അഭിസംബോധന ചെയ്തു.

വായിക്കുക:  തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ പിടിച്ചു പറി നടത്തിയ 11 ജമായത്തുൽ മുജാഹിദ്ദീൻ ബംഗ്ലാദേശ് സംഘടന പ്രവർത്തകർക്കെതിരെ എൻ.ഐ.എ.കുറ്റപത്രം.

പ്രവാസി കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ശ്രീ. വിനു തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെ അർ പുരം അസംബ്ലി നിയോജക മണ്ഡലം പ്രവാസി കോൺഗ്രസ് ഭാരവാഹികളായ ശ്രീ. ജിജു ജോസ് (പ്രസിഡന്റ്‌) സ്വാഗതവും, ശ്രീ ബിനു ചുന്നകര (ജനറൽ സെക്രട്ടറി) നന്ദിയും പറഞ്ഞു.ശ്രീ. സുഭാഷ് കുമാർ (കെ പി സി കെ അർ പുരം ജനറൽ സെക്രട്ടറി), ശ്രീ. സുമേഷ് അബ്രഹം എന്നിവർ പ്രോഗ്രാം കോർഡിനേറ്റ് ചെയ്തു.

യോഗത്തിൽ ബാംഗ്ലൂർ നോർത്ത് ഡി.സി.സി സോഷ്യൽ മീഡിയ ചീഫ് വിങ് കോർഡിനേറ്റർ ശ്രീ.ആനന്ദ് പ്രസാദ്, ഡി സി സി സെക്രട്ടറി മാരായ ശ്രീ. അലക്സ് ജോസഫ്, ഡോക്ടർ ബെൻസൺ കുര്യൻ, ശ്രീമതി കുഞ്ഞുമോൾ വറുഗീസ്,കോൺഗ്രസ്‌ മൈനൊരിറ്റി വിഭാഗം സ്റ്റേറ്റ് കോർഡിനേറ്റർസ് ആയ ശ്രീ.ബോബി ഒന്നാട്ട്, ശ്രീ.ജോജോ ജോർജ്,കെ പി സി സി ലേബർ സെൽ സെക്രട്ടറി ശ്രീ ദേവരാജ്, ഡി സി സി ഭാരവാഹികൾ, ബ്ലോക്ക്‌ കോൺഗ്രസ്‌ ഭാരവാഹികൾ, വാർഡ് പ്രസിഡന്റ്‌സ്, മീഡിയ ടീം എന്നിവരും കെ അർ പുരത്തെ പൊതു സമൂഹവും പകെടുത്തു.

വായിക്കുക:  കോവിഡ് വാക്സിനേഷന് അധ്യാപകർക്ക് മുൻഗണന നൽകണമെന്ന് ആവശ്യം

പ്രവാസി കോൺഗ്രസിന്റെ കെ അർ പുരം ഭാരവാഹികളായ ജയദേവൻ, ബിനു പൊന്നപ്പൻ, മെഹറൂഫ്, റോയ് ജോയ്, ഡോക്ടർ റിങ്കു മാത്തപ്പൻ, ആഷലി, സജീവ് ശേഖരൻ, സജി വയനാട്, സോജൻ എന്നിവർ നേതൃത്വം നൽകി.

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കെ.അർ.പുരം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ശ്രീ.പ്രവീൺ ഗൗഡ, പഴയകാല കോൺഗ്രസ് നേതാവായ ശ്രീ എസ് കെ നായർ എന്നിവരെ യോഗം ആദരിച്ചു.

Related posts