ബെംഗളൂരു : യെല്ലോബെൽ ക്രിയേറ്റ് മീഡിയയുടെ ബാനറിൽ സഫീർ പട്ടാമ്പി സംവിധാനം നിർവ്വഹിച്ചു ജസ്റ്റിൻ വർഗ്ഗീസ് ആലപിച്ച”മല്ലികയ് മലർ പോലെ “എന്ന വീഡിയോ ആൽബം ഇന്നലെ വൈകിട്ട് 04:00 മണിക്ക്
പ്രശസ്ത സിനിമാ താരം ജയറാം അദ്ദേഹത്തിൻ്റെ പേജിലാണ് പ്രകാശനം ചെയ്തത്.
സമീർ മൂവി ഫെയിം ആനന്ദ് റോഷൻ ,കന്നഡ സിനിമാ നടി അഷിക സോമശേഖർ എന്നിവർ ആണ് ഇതിൽ മുഖ്യ കഥാപാത്രങ്ങൾ.
നഗരത്തിൽ താമസിക്കുന്ന മാഹി സ്വദേശികൾ ആയ ശ്രീജിത്ത്, വിവേക് എന്നിവർ ചേർന്നാണ് നിർമാണം നിർവഹിച്ചത്.
ഇപ്പോഴത്തെ തലമുറ ഇഷ്ടപ്പെടുന്ന വാൻ ലൈഫ് ആണ് പാട്ടിന്റെ ഉള്ളടക്കത്തിൽ, മുത്താമിലിന്റെ വരികളിൽ സുജിത്ത് കുര്യൻ സംഗീത സംവിധാനം ചെയ്ത് ജസ്റ്റിൻ വർഗീസ് പാടിയ ഈ തമിഴ് പാട്ട് ആർക്കും ആനന്ദം നൽകുന്നതാണ്,
പ്രജിത്ത് നമ്പ്യാർ പ്രൊഡക്ഷൻ കൺട്രോളർ ആയ ഈ ആൽബം പൂർണമായും ബെംഗളൂരുവിൽ ചിത്രീകരിച്ചതാണ്, മലയാളികളുടെ കൂട്ടായ്മയുടെ “മല്ലിഗേ മലർ പോലെ” എന്ന ഈ മ്യൂസിക്കൽ വിഡിയോ ആൽബത്തിന് ആദ്യമണിക്കുറുകളിൽ ലഭിച്ച പ്രതികരണങ്ങൾ പ്രതീക്ഷാവഹമാണ്.