fbpx
FLASH

സിനിമാ തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രവേശനം അനുവദിച്ചു

ന്യൂഡൽഹി: രാജ്യത്തെ സിനിമാ തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രവേശനം അനുവദിച്ചു. ഫെബ്രുവരി ഒന്നുമുതലാണ് തിയേറ്ററുകൾ പൂർണതോതിൽ പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഓണ്ലൈനിലൂടെയുള്ള ടിക്കറ്റ് ബുക്കിങ്ങും അനുവദിക്കും.

കൊറോണയുടെ പശ്ചാത്തലത്തിൽ പത്ത് മാസത്തോളമായി അടച്ചിട്ട സിനിമാ തീയറ്ററുകളാണ് ഇപ്പോൾ പൂർണതോതിൽ തുറക്കാൻ അനുമതി ലഭിച്ചിരിക്കുന്നത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിയന്ത്രണങ്ങളോടെ തുറന്നു പ്രവർത്തിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.

തീയറ്ററുകളുടെ അടച്ചിടൽ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ആളുകളുടെ ജീവിതമാണ് പ്രതിസന്ധിയിലാക്കിയത്. ഈ സാഹചര്യം കണക്കിലെടുത്താണ് തീയറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയത്.

അതോടൊപ്പം ആരോഗ്യ വകുപ്പ് നൽകുന്ന കൊറോണ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കർ പറഞ്ഞു.

Follow Us

Follow us on Facebook Follow us on Twitter Contact us on WhatsApp

Related posts