FLASH

കെ.എസ്.ആർ.ടി.സിക്കും അനുബന്ധ കമ്പനികൾക്കും കൂടി നഷ്ടം 3700 കോടി.

ബെംഗളൂരു : കോവിഡുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി, എൻ.ഇ.കെ.ആർ.ടി.സി., എൻ.ഡബ്ലു.കെ.ആർ.ടി.സി എന്നിവക്ക് എല്ലാം ചേർന്ന് 3700 കോടിയുടെ നഷ്ടമുണ്ടായതായി ഗതാഗത ചുമതലയുള്ള ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദി.

ധാർവാഡിലെ കലഗട്ടാഗിയിൽ പുതിയ ബസ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വായിക്കുക:  യൂട്യൂബിൽ തരംഗമായി സീ.ലാ.വി എന്ന ഹ്രസ്വ ചിത്രവും ജാസ്സി ഗിഫ്റ്റിന്റെ റാപ് സോങ്ങും

1.30 ലക്ഷം ജീവനക്കാരുടെ ശമ്പളവിതരണത്തിനായി സർക്കാർ 1746 കോടി രൂപ നൽകിയതായും മന്ത്രി പറഞ്ഞു.

ലോക്ഡൗണിന് ശേഷം സർവീസുകൾ പുനരാരംഭിച്ചുവെങ്കിലും പഴയ രീതിയിൽ ആളുകൾ സർവ്വീസ് ഉപയോഗിച്ച് തുടങ്ങിയിട്ടില്ല.

Related posts