FLASH

കോവിഡ് പ്രതിരോധ കുത്തിവെപ്പ്;മുന്നിൽ നമ്മ കർണാടക തന്നെ…

ബെംഗളൂരു : രാജ്യത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ ഏറ്റവും കൂടുതൽ കുത്തിവെപ്പ് എടുത്ത സംസ്ഥാനമായി കർണാടക തന്നെ മുന്നിൽ.

ഇന്നലെ വൈകുന്നേരം കേന്ദ്ര ആരോഗ്യ കുടുംബ കാര്യ മന്ത്രാലയം പുറത്തിറക്കിയ കണക്കു പ്രകാരം ഇതുവരെ കർണാടകയിൽ 182503 ഡോസ് മരുന്ന് കുത്തിവച്ചു.

വായിക്കുക:  ബൈക്ക് കാറുമായി കൂട്ടിയിടിച്ച് അപകടം; മലയാളി യുവാവ് മരിച്ചു

ആന്ധ്രാപ്രദേശ് (127726), ഒഡീഷ (121004), തെലങ്കാന (102724) എന്നിവർ കർണാടകക്ക് തൊട്ടു പിന്നിൽ ഒരു ലക്ഷത്തിൽ അധികം ഡോസുകൾ കുത്തി വച്ചിട്ടുണ്ട്.

കേരള 46970 കുത്തിവെപ്പുകൾ നടത്തി.

എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളും ചേർത്ത് രാജ്യത്ത് ഇന്നലെ വൈകുന്നേരം 6 മണി വരെ 1272097 കുത്തിവെപ്പുകൾ നടത്തി.

വായിക്കുക:  നാട്ടിലേക്ക് യാത്രക്കാർ കുറഞ്ഞതിനാൽ സർവീസുകൾ വെട്ടികുറച്ച് കെ.എസ്.ആർ.ടി.സി

Related posts