FLASH

മഴ പെയ്തില്ലെങ്കിൽ അത് കർണാടകയിൽ”വ്യവസായ”ത്തെ ബാധിക്കും; എന്നാൽ കേരളത്തിൽ വ്യവസായത്തെ ബാധിക്കില്ല… പഠിക്കാം ഒരു കന്നഡ വാക്ക്”വ്യവസായ”.

ബെംഗളൂരു : ദക്ഷിണേന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം ചിലവാക്കുകളുടെ ഒരേ അർത്ഥമാണ് അതേ സമയം, ചില വാക്കുകൾക്ക് മലയാളത്തിലും മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും വ്യത്യസ്ഥ അർത്ഥമാണ്, അങ്ങനെ ഉള്ള ഒരു കന്നഡ പദം ഇന്ന് പരിചയപ്പെടാം.

വ്യവസായ – വ്യവസായം എന്നതിന് മലയാളത്തിൽ അർത്ഥം “ഇൻഡസ്ട്രി” എന്നാണ്, വ്യവസായ ശാല, വ്യവസായി, വ്യവസായ അന്തരീക്ഷം, കുടിൽ വ്യവസായം, വ്യാവസായികം അങ്ങനെ നിരവധി പദങ്ങളും നമ്മൾ നിത്യജീവിതത്തിൽ ഉപയോഗിക്കാറുണ്ട്.

എന്നാൽ ഈ “വ്യവസായ”മല്ല കന്നഡ (തമിഴിലേയും) വ്യവസായം. ഇവിടെ വ്യവസായ എന്ന വാക്കിനർത്ഥം കൃഷി (അഗ്രികൾചർ)എന്നാണ്, കൃഷി എന്ന വാക്കും കന്നഡയിൽ ഉപയോഗിക്കാറുണ്ട്.

വായിക്കുക:  കൊവിഡ് ; ക്രിസ്മസ് അവധിക്ക് ശേഷം സ്‌കൂളുകൾ തുറക്കുന്നത് മാറ്റിവച്ചു

ഓർക്കുക നാട്ടിലെ വ്യവസായികളല്ല ഇവിടത്തെ വ്യവസായികൾ ….

കർഷക സമരം ഒക്കെ നടക്കുകയല്ലേ കർഷകന് കന്നഡയിൽ ഉപയോഗിക്കുന്ന വാക്കുകൂടി ഓർത്തു വച്ചോളൂ. റെയ്ത്തർ എന്നാൽ കൃഷിക്കാർ അല്ലങ്കിൽ കർഷകർ.

ചില വാക്കുകൾ കൂടി…

വയൽ – (ഗദ്ദെ)

തോട്ടം – (തോട്ട)

കൃഷിഭൂമി – (കൃഷിസ്ഥല)

കാലി – കോഴി- മീൻ വളർത്തൽ – (ഹൈനുഗാരികെ)

വായിക്കുക:  ഡിസംബർ 15 മുതൽ വീണ്ടും ലോക്ക്ഡൗൺ ഉണ്ടോ ? വാർത്തക്ക് പിന്നിൽ....

വ്യവസായം – (കാർഘാനെ)

പഠിക്കാം ഒരു കന്നഡ വാക്ക് ;ഇന്ന് “ലസികെ”

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം..

ദക്ഷിണേന്ത്യയിലെ ഏറ്റവും നല്ല മുഖ്യമന്ത്രി ആര് ?

View Results

Loading ... Loading ...
Banner below Content Marketing
Banner below Content Marketing

Related posts

[metaslider id="72989"]
Click Here to Follow Us