ബെംഗളൂരു : സ്കൂളുകൾക്കും പി.യു.കോളേജുകൾക്കും ഈ വർഷം മധ്യവേനലവധി ഉണ്ടാകില്ല എന്ന് പ്രാഥമിക വിദ്യാഭ്യസ മന്ത്രി സുരേഷ് കുമാർ അറിയിച്ചു.
എസ്.എസ്.എൽ.സി പരീക്ഷ ജൂണിൽ നടത്തുമെന്നും ഇതിൻ്റെ സിലബസ് ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷത്തെ സ്വകാര്യ സ്കൂൾ ഫീസ് സംബന്ധിച്ച തീരുമാനം അടുത്ത 2 ദിവസത്തിൽ ഉണ്ടാകും, സാങ്കേതിക ഉപദേശക സമിതിയുടെ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.