ബെംഗളൂരു : പോലീസ് സ്റ്റേഷനുകളിൽ എത്തി തങ്ങളുടെ പരാതികൾ പുരുഷ പോലീസുകാരോട് പറയേണ്ടി വരുന്ന അവസ്ഥ ഇനിയില്ല.
നഗരത്തിലെ 26 പോലീസ് സ്റ്റേഷനുകളിൽ വനിതാ ഹെൽപ്പ് ഡെസ്കുകളിൽ സ്ത്രീകൾക്കായി കൗൺസിലിങ് സൗകര്യം ആരംഭിച്ചു.
പരാതിയുമായി എത്തുന്ന വനിതകൾക്ക് കാര്യങ്ങൾ തുറന്ന് പറയാനും പരാതികൾ നൽകാനുമുള്ള സൗകര്യങ്ങൾ ഓരോ സ്റ്റേഷനിലും ഒരുക്കിയിട്ടുണ്ട്.
ആദ്യഘട്ടത്തിൽ 50 പേർക്കാണ് നിംഹാൻസിൽ പരിശീലനം നൽകിയിട്ടുള്ളത്, ഓരോ സ്റ്റേഷനിലും 2 പേർ വീതം ഉണ്ടാകും.
രാവിലെ 8 മുതൽ രാത്രി 8 മണി വരെയുള്ള ഷിഫ്റ്റിൽ ഇവർ വനിതാ പോലീസുകാർക്കൊപ്പം പ്രവർത്തിക്കും.
വിവിധ സന്നദ്ധ സംഘടനകളിൽ നിന്ന് തെരഞ്ഞെടുത്ത വരെയാണ് സ്റ്റേഷനുകളിൽ നിയോഗിക്കുന്നത്.