ബെംഗളൂരു: കഴിഞ്ഞ ദിവസം സൗത്ത് ബെംഗളൂരുവിൽ അസമയത്ത് റോഡിലൂടെ അലഞ്ഞു നടന്ന പ്രായം ചെന്ന ആളിനോട് രാത്രി നിരീക്ഷണത്തിൽ ഉണ്ടായിരുന്ന പോലീസ് വിവരങ്ങൾ തെരക്കിയപ്പോൾ പതിനേഴുകാരിയും രണ്ടാംവർഷ പി യു സി വിദ്യാർത്ഥിനിയുമായ കൊച്ചുമകൾ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷിച്ചിറങ്ങിയതാണെന്ന് മനസ്സിലായത്.
തുടർന്ന് പോലീസുമായി ചേർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ കാണാൻ പോയതാണെന്ന് മനസ്സിലായി.
സാമൂഹ്യമാധ്യമ സുഹൃത്തും അയാളുടെ മൂന്നു കൂട്ടാളികളും പെൺകുട്ടിയെ ബലാത്സംഗം ചെയ്തു എന്നും മറ്റ് മൂന്ന് സുഹൃത്തുക്കൾ അതിന് ഒത്താശ നൽകിയെന്നുമാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ഏഴു പേരെയും പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്.