ബെംഗളൂരു: എ.ഐ.എ.ഡി.എം.കെ മുൻ ജനറൽ സെക്രട്ടറി വി.കെ.ശശികലക്ക് കോവിഡ് സ്ഥിരീകരിച്ചു.
അവരെ വിക്ടോറിയ ആശുപത്രിയിലെ പ്രത്യേക വാർഡിലേക്ക് മാറ്റി.
പനിയും ശ്വാസതടസവും കാരണം ഇവരെ രണ്ട് ദിവസം മുൻപ് ബൗറിംഗ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു.
കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്നലെ ഉച്ചക്ക് വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Sasikala, an aide of former Tamil Nadu CM J Jayalalithaa, has tested positive for COVID-19: Victoria Hospital, Bengaluru. #Karnataka pic.twitter.com/aFFESWHRlr
— ANI (@ANI) January 21, 2021
അനധികൃത സ്വത്ത് സംമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് കഴിഞ്ഞ 4 വർഷമായി പാരപ്പന അഗ്രഹാര ജയിലിൽ കഴിയുകയാണ് മുൻ തമിഴ്നാട് മുഖ്യമന്ത്രിയുടെ വലം കയ്യായിരുന്ന ശശികല.
ജനുവരി 27-ന് ശശികല ജയിൽമോചിതയാകുമെന്ന് അഭിഭാഷകർ അറിയിച്ചിട്ടുണ്ട്.