ബെംഗളൂരു: ജെപി നഗർ ഫസ്റ്റ് സ്റ്റേജ് നിവാസിയും ഭാര്യയും മൂന്ന് കൂട്ടാളികളും ചേർന്ന് ഗൊട്ടിഗരെയുള്ള മറ്റൊരാളുടെ ഒഴിഞ്ഞുകിടന്ന വസ്തു വ്യാജരേഖകൾ നിർമ്മിച്ച് തമിഴ്നാട് സ്വദേശിക്ക് വിൽക്കുകയായിരുന്നു.
കാലങ്ങളായി ഒഴിഞ്ഞു കിടന്നിരുന്ന സ്ഥലത്തിന്റെ യഥാർത്ഥ ഉടമ വിദേശത്ത് ആണെന്ന് മനസ്സിലാക്കിയ ഇവർ മറ്റൊരാളെ ഉടമയായി ചിത്രീകരിച്ച രജിസ്ട്രേഷൻ നടത്തി. ആവശ്യമായ രേഖകൾ എല്ലാം വ്യാജമായി ഉണ്ടാക്കുകയും ചെയ്തു. 36 കാരനായ ശേഖറും 29 കാരിയായ ഭാര്യ കീർത്തനയും ചേർന്നാണ് ഒരു കോടി 10 ലക്ഷം രൂപയ്ക്ക് സ്ഥലം വിൽപ്പന നടത്തിയത്. കെങ്കേരി യിൽ നിന്നുള്ള പവൻകുമാർ 36, sarjapura നിവാസി ഉമാമഹേശ്വര 41, തമിഴ്നാട് കൃഷ്ണഗിരി സ്വദേശി ജയപ്രകാശ് 39, എന്നിവരും പ്രധാന പ്രതികളോടൊപ്പം പിടിയിലായിട്ടുണ്ട്.
സ്ഥലം വില്പനയ്ക്ക് ഉടമയാണെന്ന് തെറ്റിദ്ധരിപ്പിച്ച് സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്ട്രേഷൻ നടത്തി കൊടുത്ത് വ്യക്തി തന്നെ സ്ഥലം വാങ്ങിയ വരോട് ഒരു വർഷത്തിനുശേഷം സംഭവം വെളിപ്പെടുത്തിയതോടെയാണ് പ്രതികൾ പിടിയിലായത്. ഗീവർഗീസ് മാത്യു എന്നയാളാണ് സ്ഥലം ഉടമ ഡിസൂസ ആണെന്ന് പരിചയപ്പെടുത്തി സബ് രജിസ്ട്രാർ ഓഫീസിൽ എത്തി രജിസ്ട്രേഷൻ നടത്തി കൊടുത്തത്. ഇയാൾ ഒരു ബുക്ക് സ്റ്റോറിലെ ജീവനക്കാരനായിരുന്നു.
ജോലി നഷ്ടപ്പെട്ട ഇയാൾ ഈ സംഘത്തിന്റെ സഹായം തേടിയത് കിട്ടാതെ വന്നതോടെയാണ് വസ്തു വാങ്ങി ആളിന് വിവരങ്ങൾ കൈമാറാൻ തീരുമാനിച്ചത്.
അണ്ണന് കൊണ്ട് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ നഞ്ച ഗൗഡയും സബ്ഇൻസ്പെക്ടർ സൗമ്യയും അന്വേഷണത്തിന് നേതൃത്വം നല്കി. 17 ലക്ഷം രൂപയ്ക്കുള്ള സ്വർണവും മൂന്ന് കാറുകളും ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നു എന്ന് പോലീസ് അറിയിച്ചു.