ബെംഗളൂരു: ബൈക്ക് യാത്രക്കാരനായ മലയാളിയുവാവ് കാറുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ചു. ചൊവ്വാഴ്ച രാത്രി 8.30-ഓടെയാണ് മൈസൂരുവിനടുത്തുള്ള നഞ്ചൻകോടിൽ അപകടം നടന്നത്.
സഹയാത്രികനായ സുഹൃത്തിന് പരിക്കേറ്റിട്ടുണ്ട്. വൈത്തിരി കുളങ്ങരകാട്ടിൽ മുഹമ്മദ് ഷമീറിന്റെ മകൻ കെ.എം. സൽമാൻ ഫാരിസ് (22) ആണ് മരിച്ചത്.
നിലമ്പൂർ സ്വദേശി സഹലിനാണ് (23) പരിക്കേറ്റത്. ഇയാളെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബെംഗളൂരുവിലെ സ്വകാര്യ കമ്പനി ജീവനക്കാരായ ഇരുവരും നാട്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.
നിയന്ത്രണംവിട്ടെത്തിയ കാറിലേക്ക് ബൈക്ക് ഇടിക്കുകയായിരുന്നു. നഞ്ചൻകോട് പോലീസ് കേസെടുത്തിട്ടുണ്ട്.