സ്കൂൾ ഫീസ് 30% വരെ കുറക്കണം; നിർദേശം സമർപ്പിച്ചു.

ബെംഗളൂരു : കോവിഡ് പ്രതിസന്ധിയിൽ ഉഴറുന്ന രക്ഷിതാക്കൾക്ക് പ്രതീക്ഷ നൽകുന്ന വാർത്തയാണ് പുറത്ത് വരുന്നത്, സ്വകാര്യ സ്കൂൾ ഫീസ് 25-30% വരെ കുറക്കാൻ ആവശ്യപ്പെടുന്നതടക്കം ഉള്ള നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് പൊതു വിദ്യാഭ്യാസ വകുപ്പ് സർക്കാറിന് സമർപ്പിച്ചു.

2-3 ദിവസങ്ങളിൽ ഈ നിർദേശങ്ങളിൽ സർക്കാർ തലത്തിൽ നിന്ന് തീരുമാനമുണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

വായിക്കുക:  ശാന്തിനഗർ ബസ് സ്റ്റേഷൻ പണയത്തിൽ!

കോവിഡിനെ തുടർന്ന് എതാനും മാസങ്ങളായി ഓൺലൈൻ ക്ലാസുകൾ മാത്രം നടന്നതിനാലാണ് നിരക്കിളവിന് നിർദ്ദേശം ഉണ്ടായത്.

കൂടുതൽ ഫീസ് പിരിച്ച വിദ്യാലയങ്ങൾ തിരിച്ച് കൊടുക്കുകയോ അടുത്ത വർഷത്തെ ഫീസിൽ വകയിരുത്താനോ നിർബന്ധിതരാകും.

മുൻപ് സ്കൂളുകൾ അന്യായമായി ഫീസീടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ വിദഗ്ധരും രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു.

ഇതോടെയാണ് ഉന്നത ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തയ്യാറാക്കാൻ വിദ്യാഭ്യാസവകുപ്പ് നിർദേശിച്ചത്.

വായിക്കുക:  ഈ വർഷം മധ്യവേനലവധി ഇല്ല ?

സ്കൂളുകളുടെ നടത്തിപ്പ് ചെലവ് എല്ലാം പരിഗണിച്ചതിന് ശേഷമാണ് 30% ൽ ഉദ്യോഗസ്ഥ സമിതി എത്തിയത്.

Related posts