FLASH

നഗരത്തിൽ കോണ്‍ഗ്രസിന്റെ കൂറ്റന്‍ റാലി; ഡി.കെ. ശിവകുമാറിനെയും സിദ്ധരാമയ്യയെയും അറസ്റ്റ് ചെയ്തു നീക്കി (വീഡിയോ)

ബെംഗളൂരു: നഗരത്തിൽ കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കോണ്‍ഗ്രസിന്റെ കൂറ്റന്‍ റാലി.

കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് ഡി കെ ശിവകുമാറും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

വിവിധ കര്‍ഷക സംഘടകള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് രാജ്ഭനിലേക്ക് മാര്‍ച്ച് നടത്തിയത്. സംഗോലി റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ ദേശീയ പാതകള്‍ ഉപരോധിച്ചു. മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ സംഘര്‍ഷ സാഹചര്യം ഉടലെടുത്തു.

വായിക്കുക:  സ്ത്രീകളുടെ പ്രശ്നങ്ങൾ ഇനി പോലീസിനോട് നേരിട്ട് പറയാം...
വായിക്കുക:  ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല.

തുടര്‍ന്ന് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. കര്‍ഷക സമരങ്ങളെ അടിച്ചമര്‍ത്താന്‍ ബിജെപി സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിക്കുകയാണ് എന്ന് ഡി കെ ശിവകുമാര്‍ ആരോപിച്ചു.

 

Related posts