ബെംഗളൂരു : സ്വന്തം മകനെ വകവരുത്താൻ ക്വട്ടേഷൻ നൽകിയ പിതാവ് പിടിയിൽ.
ജനുവരി 12 നാണ് തൻ്റെ മൂത്ത മകൻ ടെക്കിയായ കൗശലിനെ കാണാനില്ല എന്ന പരാതി ബിസിനസുകാരനായ കേശവ് പ്രസാദ് അടുത്ത പോലീസ് സ്റ്റേഷനിൽ നൽകിയത്.
അതേ ദിവസം തന്നെ എലമല്ലപ്പ തടാകത്തിന് സമീപത്ത് നിന്ന് ലഭിച്ച ബാഗുകളിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് കണ്ട പരിസരവാസികൾ പോലീസിൽ വിവരമറിയിക്കുകയും തുറന്ന് നോക്കിയപ്പോൾ ഒരു യുവാവിൻ്റെ ശരീര ഭാഗങ്ങൾ ആണ് എന്ന് തിരിച്ചറിയുകയും ചെയ്തു.
അന്വേഷണം നടത്തിയ പോലീസിന് കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം പരാതി നൽകിയ പിതാവ് തന്നെയാണ് മകനെ വധിക്കാൻ ക്വട്ടേഷൻ ഏർപ്പെടുത്തിയത് എന്ന് മനസ്സിലായി.
വസ്തു തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ ആണ് കൊലപാതകത്തിന് പിന്നിൽ എന്ന് പിതാവ് വെളിപ്പെടുത്തി.
നവീൻ കുമാർ, കേശവ് എന്ന് പേരുള്ള 19 വയസുള്ള വാടകക്കൊലയാളികൾക്കായിരുന്നു പിതാവ് ക്വെട്ടേഷൻ കൊടുത്തത് എന്ന് പോലീസ് വെളിപ്പെടുത്തി.