ബെംഗളൂരു: അമ്മയെയും സഹോദരന്റെ ഭാര്യയെയും അവരുടെ കുഞ്ഞിനെയും കുത്തിപ്പരിക്കേൽപ്പിച്ച മടിവാള നിവാസി 36 കാരനായ കാർ ഡ്രൈവർ ഗോപാലകൃഷ്ണയെ ആണ് സംഭവ സ്ഥലത്ത് നിന്നും രക്ഷപെടാൻ ശ്രമിച്ചതിനെ തുടർന്ന് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.
കഴിഞ്ഞ കുറെ വർഷങ്ങളായി ഇദ്ദേഹം നിരന്തരം ഉപദ്രവിച്ചു വരികയായിരുന്നു എന്ന് അനുജൻ അറിയിച്ചു. അച്ഛന്റെ പേരിലുള്ള വസ്തു വിറ്റ് കടങ്ങൾ തീർക്കുന്നതിനുള്ള പദ്ധതിക്ക് തടസ്സം നിന്നതാണ് പ്രകോപനത്തിന് ഉള്ള കാരണം.
വായിക്കുക: വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ച സ്കൂൾ ഹെഡ്മാസ്റ്ററെ അറസ്റ്റ് ചെയ്തു
അമ്മയെയും അനുജന്റെ കുടുംബത്തെയും ഒഴിവാക്കാനുള്ള പദ്ധതി ഭാര്യയുമായി ചേർന്നാണ് ആസൂത്രണം ചെയ്തത് എന്ന് പോലീസ് പറയുന്നു. കുത്താൻ ഉപയോഗിച്ച കത്തി കഴിഞ്ഞദിവസം സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിയത് ക്യാമറയിൽ പതിഞ്ഞത് കണ്ടെടുത്തിട്ടുണ്ട്.