FLASH

300 വൈദ്യുത ബസുകൾ നിരത്തിലിറക്കാൻ ബി.എം.ടി.സി.

ബെംഗളൂരു: 300 വൈദ്യുത ബസുകൾ നിരത്തിലിറക്കാൻ തയ്യാറെടുക്കുകയാണ് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി).

വർഷങ്ങളായി പല കമ്പനികളുടെ വൈദ്യുത ബസുകൾ ഇതുവരെ ബി.എം.ടി.സി നഗരത്തിലെ നിരത്തുകളിൽ പരീക്ഷിച്ചിട്ടുണ്ട്.

2 കോടി രൂപ വീതം ചെലവ് വരുന്ന ബസുകൾ വിദേശ കമ്പനിയുടേതാണ്.

വായിക്കുക:  കേന്ദ്ര സഹമന്ത്രിയുടെ കാർ അപകടത്തിൽ പെട്ടു;ഭാര്യയും പി.എ.യും മരിച്ചു;മന്ത്രിയുടെ നില ഗുരുതരം.

ഇതിൽ കേന്ദ്ര സർക്കാറിൻ്റെ ഫെയിം പദ്ധതിയിലുൾപ്പെടുത്തി 55 ലക്ഷം രൂപ ലഭിക്കും.

12 മീറ്റർ നീളമുള്ള നോൺ എ.സി. ബസുകളാകും ഇറക്കുക.

ഒറ്റത്തവണ ചാർജ് ചെയ്താൽ കുറഞ്ഞത് 180 കിലോമീറ്റർ ഓടാൻ സാധിക്കുന്ന തരത്തിലുള്ള ബസുകളാകും നിരത്തിലിറക്കുക എന്ന് ഗതാഗത ചുമതലയുള്ള ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദി അറിയിച്ചു.

Related posts