FLASH

ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ

ബെംഗളൂരു: ഒരു കുടുംബത്തിലെ നാല് പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സംസ്ഥാനത്ത് ബെൽഗാവി ജില്ലയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നിരിക്കുന്നത്.

പ്രവീൺ ഷെട്ടർ (37), ഭാര്യ രാജേശ്വരി (27), മക്കളായ അമൃത (8), അദ്വൈത് (6) എന്നിവരെയാണ് കീടനാശിനി കുടിച്ചു മരിച്ച നിലയിൽ കണ്ടെത്തിയത്.

വായിക്കുക:  പ്രതിദിന കോവിഡ് പരിശോധന ഒരു ലക്ഷത്തിന് മുകളിൽ രോഗികളും എണ്ണം 1000 ന് താഴെ.

ഗൃഹനാഥനായ പ്രവീൺ രാമദുർഗയിൽ ഒരു കട നടത്തുകയായിരുന്നു. എന്നാൽ കുടുംബത്തോടെ ജീവനൊടുക്കിയതിന്റെ പിന്നിലുള്ള കാരണം വ്യക്തമല്ല.

സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് വെളിപ്പെടുത്തി.

Related posts