ലോകം എന്നും അതിജീവിച്ചവരുടെ കൂടെയാണ്. ചരിത്രം അതിൽ മൻമറഞ്ഞു പോയവരുടെ കൂടെയും…

ശാസ്ത്ര ലോകം ഒരു മഹാമാരിക്ക് മുന്നിൽ പകച്ചു നിന്നപ്പോ അവിടെ നിന്നും മാനവ സമൂഹത്തിനു കൈ താങ്ങായി മുന്നിൽ നിന്നു പ്രവർത്തിച്ച ഭിഷക്വരന്മാരും ആരോഗ്യ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും ഭരണകർത്താക്കളും സ്വജീവിതം മാറ്റിവെച്ചു ലോക നന്മയെ മുന്നിൽ കണ്ടു ത്യാഗോജ്ജ്വലമായ പ്രവർത്തനത്തിലൂടെ മാനവരാശിക്ക് ഒരു പുതുപുലരി നൽകിയിരിക്കുകയാണ്….

ലോകത്തിനു മുന്നിൽ ഇവരാണ് യഥാര്‍ത്ഥ നായകന്മാര്‍.ലോകം ഇവരിൽ കടപ്പെട്ടിരിക്കുന്നു.

വായിക്കുക:  സ്വകാര്യ സ്കൂൾ ഫീസ് 30% കുറച്ചതിൽ സർക്കാറിന് ഹൈക്കോടതി നോട്ടീസ്.

വാക്‌സിൻ ജനങ്ങളിലേക്ക് എത്തുകയാണ്. ഒരുപാട് പരീക്ഷണങ്ങളിലൂടെ അതിന്റ ഗുണദോശഫല ങ്ങളുടെ അറിവോടെ തന്റെ ശരീരത്തെ ലോകത്തിനു വിട്ടുകൊടുത്ത അറിയപ്പെടാത്ത ഒരുപാട് നല്ല മനസ്സുകളുടെ ബാക്കി ഭാഗമാണ് ഇന്ന് കോവിഡ് വാക്‌സിൻ.
മറന്നുകൂട ഇവരെ..

ഞങ്ങൾ ഇന്ന് ഇവിടെ സംസാരിക്കുന്നതും ഇവർക്ക് വേണ്ടിയാണ് ഞങ്ങളുടെ ഈ ചെറിയ സംഗീത സ്നേഹോപഹാരം..

വായിക്കുക:  സിനിമാ തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രവേശനം അനുവദിച്ചു

ശ്രീജേഷ് പുളിയതിന്റ സംവിധാനത്തിൽ കാവാലം ജയഹരി യുടെ സംഗീതത്തിൽ മുബഷിർ പട്ടാമ്പിയുടെ ക്യാമറയിലൂടെ ഒപ്പിയെടുത്ത ഈ സ്നേഹോപഹാരം നിങ്ങള്ക്ക് മുന്നിൽ സമർപ്പിക്കുന്നു.

Related posts