ലണ്ടൻ: ഇനിയും തിരിച്ചറിയാന്‍ സാധിയ്ക്കാത്ത തരത്തിലുള്ള കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തിയതോടെ ബ്രിട്ടണ് അതിര്‍ത്തികള്‍ അടയ്ക്കാന്‍ തീരുമാനിച്ചു. തിങ്കളാഴ്ച രാവിലെ മുതല്‍ എല്ലാ യാത്രാ ഇടനാഴികളും അടയ്ക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് അറിയിച്ചു.
ബ്രസീലില്‍ പുതിയ കൊറോണ വൈറസ് വകഭേദം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് തെക്കേ അമേരിക്കയില്‍ നിന്നും പോര്‍ച്ചുഗലില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് വെള്ളിയാഴ്ച മുതല്‍ നിരോധനം നിലവില്‍ വന്നിരുന്നു.
ഫെബ്രുവരി 15 വരെ പുതിയ നിയമങ്ങള്‍ പ്രാബല്യത്തിലുണ്ടാകുമെന്നും ബോറിസ് ജോണ്സണ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ മുതല്‍ എല്ലാ യാത്രാ ഇടനാഴികളും അടയ്ക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് അറിയിച്ചു.
തിങ്കളാഴ്ച മുതല്‍ ബ്രിട്ടനിലേക്ക് എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. രാജ്യത്തേക്ക് എത്തുന്നവര്‍ ക്വാറന്റൈനില്‍ കഴിയണം. അഞ്ച് ദിവസത്തിനു ശേഷം നടത്തുന്ന പരിശോധനയില്‍ നെഗറ്റീവ് ആയില്ലെങ്കില്‍ 10 ദിവസം വരെ ക്വാറന്റൈനില്‍ തുടരണം.
പ്രമുഖ വ്യവസായിയും മലയാളിയുമായ ബോളീന്‍ മോഹനന് കോവിഡ് ബാധിച്ച് മരിച്ചു:
ഈസ്റ്റ് ലണ്ടനിലെ എന്‍എച്ച്എസ് ആശുപത്രിയിലായിരുന്നു അന്ത്യം; സംസ്കാരം പിന്നീട്.
രോഗബാധിതനായി ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് കോവിഡ് ബാധിച്ചത്. കൊല്ലം കരുനാഗപ്പള്ളിക്കാരനായ മോഹനന് ഈസ്റ്റ് ലണ്ടനില്‍ വെസ്റ്റ് ഹാം ഫുട്ബോള്‍ സ്റ്റേഡിയത്തിന് സമീപത്തായി ബോളീന്‍ എന്ന പേരില്‍ സിനിമ തിയറ്റര്‍ നടത്തിയിരുന്നു.
ഹോട്ടല്‍, മണി എക്സ്ചേഞ്ച് തുടങ്ങി മറ്റ് ബിസിനസുകളും ഉണ്ടായിരുന്നു. ഭാര്യ സുശീല മോഹനന്.
ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ചൈന:
ചൈനയില്‍ ജനിതക വ്യതിയാനം സംഭവിച്ച അതി തീവ്ര വൈറസ് വ്യാപിക്കുന്നു. അതി തീവ്ര വൈറസ് ബാധിച്ച് രാജ്യത്ത് ഒരു മരണം റിപ്പോര്‍ട്ടു ചെയ്തു.
കഴിഞ്ഞ എട്ടു മാസത്തിനിടെ ചൈനയില്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ കോവിഡ് മരണമാണിത്. 138 പേര് കോവിഡ് ബാധിതരാണെന്ന് ദേശീയ ആരോഗ്യ കമ്മീഷന് വ്യാഴാഴ്ച വ്യക്തമാക്കി.
2020 മാര്‍ച്ചിന് ശേഷം ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഉയര്‍ന്ന നിരക്കാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യത്ത് പരിശോധന ഇരട്ടിയാക്കുകയും, യാത്രാ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പുതിയ കോവിഡ് രോഗബാധയുടെ ഉറവിടമായ ഹെബെയ് പ്രവിശ്യയുടെ തലസ്ഥാനമായ ഷിജിയാസുവാങ് കേന്ദ്രമാക്കിയാണ് പരിശോധന ശക്തമാക്കിയത്. മേഖലയിലെ സ്കൂളുകള്‍, ഷോപ്പുകള്‍ തുടങ്ങിയവയിലെല്ലാം കോവിഡ് ടെസ്റ്റ് നടത്തുന്നുണ്ട്.
വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായതോടെ ചൈനയിലെ വടക്കന്‍ മേഖലയില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഹെബെയ് പ്രവിശ്യയിലെ പ്രധാന നഗരങ്ങളെല്ലാം ലോക്ക്ഡൗണിലാണ്. സമീപ പ്രവിശ്യയായ സിംഗ്ടായിയിലും അടച്ചുപൂട്ടല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
വടക്കുകിഴക്കന്‍ പ്രവിശ്യയായ ഹെയ്ലോങ്ജിയാങില്‍ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരിക്കുകയാണ്.