ബെംഗളൂരു : കുറെ കാത്തിരിപ്പിന് ശേഷം 17 മാസം പ്രായമായ യെദിയൂരപ്പ മന്ത്രിസഭാ വികസിപ്പിച്ചു,7 പുതിയ മന്ത്രിമാര്‍ ഗവര്‍ണര്‍ വാജുബായി വാലക്ക് മുന്പില് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.
പുതിയ മന്ത്രിമാരുടെ പേര് മണ്ഡലം ബ്രാക്കറ്റില്‍:
- ഉമേഷ് കട്ടി (ഹുക്കേരി),
- എസ്.അങ്കാര (സുള്ളിയ),
- മുരുഗേഷ് നിരാനി (ബില്ഗി),
- അരവിന്ദ് നിംബവാലി (മഹാദേവപുര),
എം.എല്‍.സി.കള്‍ ആയ
- ആര് ശങ്കര്‍,
- എം.ടി.ബി.നാഗരാജ്,
- സി.പി.യോഗേശ്വര്‍
എന്നിവര്‍ ആണ് പുതിയ മന്ത്രിമാര്‍.
ഇതില്‍ ആര്.ശങ്കര്‍ ,എം.ടി.ബി.നാഗരാജ് എന്നിവര്‍ മുന്‍ മന്ത്രിസഭയിലും മന്ത്രിമാര്‍ ആയിരുന്നു.
സംസ്ഥാനത്തെ ബി.ജെ.പി ചുമതലയുള്ള സെക്രട്ടേറി അരുണ്‍ സിംഗ്,പാര്‍ട്ടി പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
എക്സൈസ് മന്ത്രിയായിരുന്ന എച്ച്.നാഗേഷിനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കി.