ബെംഗളൂരു : പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ബെംഗളൂരു മേഖലാ കമ്മിറ്റിക്ക് തുടക്കമായി.
ബെംഗളൂരുവിലെ സാംസ്കാരിക രംഗത്തെ എഴുത്തുകാരെയും പുരോഗന നിലപാടുള്ള സർഗ്ഗപ്രതിഭകളെയും
ഉൾപ്പെടുത്തി പ്രവർത്തനകമ്മിറ്റി രൂപീകരിക്കപ്പെട്ടു.
സുരേഷ് കോടൂർ(പ്രസിഡണ്ട്),കെ. ആർ. കിഷോർ (വൈസ് പ്രഡിഡണ്ട്) സുദേവൻ പുത്തൻചിറ (ജന. സെക്രട്ടറി)
സതീഷ് തോട്ടശ്ശേരി (ജോയിന്റ്സെക്രട്ടറി)
സഞ്ജീവ് ചേർക്കിൽ(ഖജാൻജി)എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
പ്രവർത്തന കമ്മിറ്റിയിൽ അംഗങ്ങളായി
ആർ.വി. ആചാരി,ടി. എം.ശ്രീധരൻ,ഡെന്നിസ് പോൾ,സി കുഞ്ഞപ്പൻ,എ. ഗോപിനാഥ്,പി.ഉണ്ണികൃഷ്ണൻ,വല്ലപ്പുഴ ചന്ദ്രശേഖരൻ,കെ. ചന്ദ്രശേഖരൻനായർ,ടി ജെ. ജോയ്,ശാന്തകുമാർ എലപ്പുള്ളി,ജയേഷ് ആയൂർ,ഗോപകുമാർ വെട്ടിയാർ,ഷാജി കോട്ടയം,ശങ്കരൻ,ജേക്കബ് റാന്നി എന്നിവരെ തെരഞ്ഞെടുത്തു യു. എ.ഖാദർ,സുഗതകുമാരി,നീലമ്പേരൂർ മധുസൂദനൻ നായർ, എന്നിവരുടെ വേർപാടിൽ പുകസ ബെംഗളൂരു ആദരാജ്ഞലികൾ അർപ്പിച്ചു.
സൃഷ്ടിപരമായ സംസ്കാരിക ഇടപെടലുകൾക്കായി പുകസ വേദികൾ സജീവമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.