ബെംഗളൂരു : 2016 മുതല്‍ നഗരത്തിലെ മലയാളികള്‍ അറിയേണ്ട വാര്‍ത്തകള്‍ നിങ്ങളുടെ വിരല്‍ തുമ്പില്‍ എത്തിച്ച ബെംഗളൂരു വാര്‍ത്ത കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച പ്രധാന വാര്‍ത്തകള്‍ ചുവടെ ചേര്‍ക്കുന്നു.
കഴിഞ്ഞ ഒരു വര്‍ഷം ഞങ്ങളുടെ വാര്‍ത്തകള്‍ വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത എല്ലാ വായനക്കാര്‍ക്കും നന്ദി അറിയിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നു.
ലോക്ക് ഡൌണ്‍ കാലത്ത് നഗരത്തിലെ മലയാളികള്‍ക്ക് ഒരു വഴികാട്ടിയാകാന്‍ ഒരു പരിധി വരെ ഞങ്ങൾക്ക് കഴിഞ്ഞു എന്നതിൽ ഞങ്ങള്‍ക്ക് ചാരിതാർത്ഥ്യമുണ്ട്.
ഞങ്ങളുടെ ടീമിലെ രണ്ടുപേര്‍,പ്രജിത്ത് ,ഷിറാന്‍ ഇബ്രാഹിം എന്നിവര്‍ നഗരത്തില്‍ യാത്ര ക്ലേശം നേരിടുന്നവര്‍ക്ക് സഹായകമായി മുന്നില്‍ ഉണ്ടായിരുന്നു,അവര്‍ക്കും ഈ അവസരത്തില്‍ നന്ദി രേഖപ്പെടുത്തുന്നു.
ഞങ്ങളുടെ ഒരു പ്രധാന ലേഖകള്‍ കോവിഡ് ബാധിച്ച് 10 ദിവസത്തോളം ആശുപത്രിയില്‍ കഴിഞ്ഞിരുന്നു, ഏറ്റവും കഷ്ടപ്പെടുന്ന കാലത്തും നിങ്ങളിലേക്ക് വാർത്തകൾ എത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു.
കഴിഞ്ഞ വര്‍ഷം പരസ്യം നല്കി സഹായിച്ച എല്ലാ സ്ഥാപനങ്ങള്‍ക്കും ഞങ്ങളുടെ ടീം ബെംഗളൂരു വാര്‍ത്ത യുടെ നന്ദി.
എല്ലാ വായനക്കാര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ഒരു നല്ല വര്‍ഷം 2021 ആശംസിക്കുന്നു.
മലയാളികള്‍ കേരളത്തിലേക്ക് യാത്ര ചെയ്ത കെ.എസ്.ആര്.ടി.സി ബസ് അപകടത്തില്‍ പെട്ടു.
കൊറോണ സംശയിച്ചു നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആളുകള്‍ നെഗറ്റീവ് ..
നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 3 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് !
കൊറോണ പേടിയിലേക്ക് നഗരം
ദൈനംദിന കൊറോണ അപ്ഡേറ്റുമായി ബെംഗളൂരു വാര്‍ത്ത.
വര്‍ക്ക് ഫ്രം ഹോം.
ലോക്ക് ഡൌണ്‍
ഈ ലോക്ക് ഡൌണ്‍ കാലത്ത് ബെംഗളൂരുവില്‍ നിന്ന് എങ്ങിനെ നാട്ടിലെത്താം? വഴികള്‍ ഇവയാണ്.
കോവിഡ് ബോധവൽക്കരണത്തിനെത്തിയ ആശാ വർക്കറെ ക്രൂരമായി അക്രമിച്ച കേസിൽ 5 പേർ അറസ്റ്റിൽ.
കോവിഡ്: മാളുകളിലും പൊതുസ്ഥലങ്ങളിലും തെർമൽ സ്കാനറുകൾക്കൊപ്പം മണമറിയാനുള്ള ‘സ്മെൽ കാർഡ്’!
ചോദ്യം ചെയ്തതിന് പിന്നാലെ ബിനീഷ് കോടിയേരിയെ കസ്റ്റഡിയിലെടുത്തു
ജനിതകമാറ്റം വന്ന കോവിഡ് രോഗികളെ കണ്ടെത്തി;മറ്റ് താമസക്കാരുടെ എതിർപ്പ് ; അപ്പാർട്ട്മെൻറ് സീൽ ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.