FLASH

“ഊർവശി മേനക രംഭ തിലോത്തമ”

പേര് പോലെ തന്നെ വളരെ വ്യത്യസ്തവും നയനാനന്ദകരവുമായ അനുഭവമാണ് ഈ ഓൺലൈൻ നൃത്തമത്സരം സമൂഹമാധ്യമങ്ങളിലെ പ്രേക്ഷർക്ക് നൽകുന്നത്. എല്ലാ എപ്പിസോഡുകളിലും, പ്രശസ്‌ത സിനിമാതാരവും നർത്തകിയുമായ അഞ്ജു അരവിന്ദിൻറെ സാന്നിധ്യവും ഒരു ടെലിവിഷൻ റിയാലിറ്റി ഷോയെ കടത്തിവെട്ടുന്ന രംഗസംവിധാനങ്ങളും, അവതരണ മികവും കൊണ്ട് “ഊർവശി മേനക രംഭ തിലോത്തമ” ഒന്നാം റൌണ്ട് പകുതി പിന്നിടുമ്പോൾ തന്നെ ലോകത്തെമ്പാടുമുള്ള മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.

കണ്ണൂർ ടാലെന്റ്സും അഞ്ജു അരവിന്ദ് അക്കാഡമി ഓഫ് ഡാൻസും ചേർന്ന് 30 വയസ്സ് കഴിഞ്ഞ മലയാളി വനിതകൾക്കായി ഒരുക്കുന്ന ഈ ക്ലാസിക്കൽ\സെമി ക്ലാസിക്കൽ നൃത്തമത്സരത്തിൽ ലോകത്തിൻറെ പല ഭാഗത്തു നിന്നുമുള്ള 56 നർത്തകിമാരാണ് മാറ്റുരക്കുന്നത്.

ഡിസംബർ 24 മുതൽ ദിവസവും രാത്രി 9 മണിക്ക് കണ്ണൂർ ടാലന്റ്സിൻറെ യൂട്യൂബ് ചാനലിലൂടെയും (https://www.youtube.com/kannurtalents) രാത്രി 11 മണിക്ക് ഫേസ്ബുക്ക് പേജിലൂടെയുമാണ് (https://www.facebook.com/thekannurtalents) എപ്പിസോഡുകൾ പ്രേക്ഷകരിലേക്കെത്തുന്നത്.

കേരളത്തിലെ ഒരുപക്ഷെ ഏറ്റവും ജനപ്രീതി നേടിയ ഓൺലൈൻ മത്സരങ്ങളിലൊന്നായിരുന്നു, kannurtalents.com സ്ക്കൂൾ കുട്ടികൾക്കായി ഒരുക്കിയ ഓൺലൈൻ കവിതാപാരായണ മത്സരം. ലോക്ക്ഡൗൺ കാരണം കൂട്ടിലടക്കപ്പെട്ടത് പോലെ ഇരിക്കേണ്ടി വന്ന കുഞ്ഞുങ്ങളുടെ മനസ്സിന് ആശ്വാസവും സന്തോഷവും പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച മത്സരത്തിന് അനിതരസാധാരണമായ സ്വീകാര്യതയാണ് ലഭിച്ചത്. ചലച്ചിത്ര അവാർഡ് ദാന ചടങ്ങിനെ അനുസ്മരിപ്പിക്കും വിധത്തിലുള്ള വളരെ വ്യത്യസ്‌തവും പുതുമയാർന്നതുമായ ഗ്രാൻഡ് ഫിനാലെയിലൂടെ മലയാളികളുടെ പ്രിയ ഗായകൻ ശ്രീ ജി വേണുഗോപാലാണ് അന്ന് വിജയികളെ പ്രഖ്യാപിച്ചത്.

സാധാരണക്കാർക്കായി ഒരു സൗജന്യ ഓൺലൈൻ വേദി ഒരുക്കുകയും, മാസങ്ങൾക്കുള്ളിൽ തന്നെ ആയിരത്തിലധികം കലാകാരന്മാരുടെ സംഗീതം, നൃത്തം, സാഹിത്യം, കരകൗശലം, ചിത്രകല, ഫോട്ടോഗ്രാഫി, സിനിമറ്റോഗ്രാഫി, പാചകകല എന്നീ വിവിധ മേഖലകളിലുള്ള പതിനായിരത്തോളം സൃഷ്ടികൾ ലോകത്തിന് മുൻപിൽ അവതരിപ്പിക്കുകയും ചെയ്‌ത kannurtalents.com ൻറെ നിസ്വാർത്ഥ സേവനത്തിന് ഒരു ബിഗ് സല്യൂട്ട്.

കലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും, അതുകൊണ്ടുതന്നെയാണ് എല്ലാ സേവനങ്ങളും തീർത്തും സൗജന്യമായി നൽകുന്നതെന്നും കണ്ണൂർ ടാലെന്റ്സിന്റെ അമരക്കാർ ഞങ്ങളോട് പറഞ്ഞു. കേരളത്തിനകത്തും പുറത്തുമുള്ള ചില വ്യാപാരസ്ഥാപനങ്ങളുടെ സ്‌പോൺസർഷിപ് ലഭിച്ചത് കൊണ്ട് മത്സരവിജയികൾക്ക് ഉചിതമായ സമ്മാനത്തുകയും മറ്റും നൽകാൻ സാധിച്ചു. വിഡിയോകൾ ജനപ്രീതി നേടുന്നത് കാരണം സ്പോൺസർമാർക്ക് നല്ല പരസ്യവും ലഭിക്കുന്നു. ഒരു win-win approach, അവർ കൂട്ടിച്ചേർത്തു.

പ്രൊഡക്ഷൻ ചെലവുകൾ മറി കടക്കാൻ കൂടുതൽ സ്പോൺസർമാരെ തേടുകയാണ് kannurtalents.com ഇപ്പോൾ.

DISCLAIMER: ഇതൊരു പരസ്യ ലേഖനമാണ് , ഈ പോർട്ടലില്‍  പ്രസിദ്ധീകരിച്ച ഏതെങ്കിലും പരസ്യങ്ങളോടോ പരസ്യ ലേഖനങ്ങളോടോ പ്രതികരിക്കും മുമ്പ് അതിന്റെ സത്യാവസ്ഥയെ കുറിച്ച് പരിശോധിക്കുകയും ആവശ്യമായ അന്വേഷണങ്ങൾ നടത്തി സ്വയം തൃപ്തരാകുകയും വേണമെന്ന് വായനക്കാരോട് അഭ്യർത്ഥിക്കുന്നു.ഈ പോർട്ടലിൻ്റെ ഉടമസ്ഥർ ഏതെങ്കിലും പരസ്യത്തിന്റെയോ പരസ്യക്കാരന്റെയോ ഏതെങ്കിലും പരസ്യക്കാരന്റെ ഉൽപന്നങ്ങളുടെയോ സേവനത്തിന്റെയോ ആധികാരികതയെ സംബന്ധിച്ച് ഉറപ്പു നൽകുന്നില്ല. ഈ പോർട്ടലിലെ പരസ്യങ്ങളുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിലുള്ള അവകാശ വാദങ്ങൾക്കോ നഷ്ടങ്ങൾക്കോ ഒരു കാരണത്താലും ഈ പോർട്ടലിൻ്റെ / കമ്പനിയുടെ ഉടമസ്ഥർ, പ്രസാധകർ, പത്രാധിപർ, ഡയറക്ടർമാർ,തൊഴിലാളികൾ ഉത്തരവാദികളോ ബാദ്ധ്യസ്ഥരോ ആയിരിക്കുന്നതല്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Written by 

Related posts