FLASH

പ്രശസ്ത നടൻ അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചു.

തിരുവനന്തപുരംപ്രമുഖ നടന്‍ അനില്‍ നെടുമങ്ങാട് മുങ്ങി മരിച്ചു. 48 വയസായിരുന്നു. ഷൂട്ടിങിനിടെ സുഹൃത്തുക്കള്‍ ഒപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. തൊടുപുഴ മലങ്കര ജലാശയത്തിലാണ് മുങ്ങി മരിച്ചത്.

കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളാണ് സമീപകാല ഹിറ്റുകള്‍. പാവം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, പാവാട, തെളിവ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു

വായിക്കുക:  ആന്ധ്രയിലെ ഏലൂരിൽ അജ്ഞാതരോഗം;ഒരാൾ മരണപ്പെട്ടു മുന്നൂറോളം പേർ ആശുപത്രിയിൽ.

ഈ സമയം കയത്തില്‍പ്പെടുകയായിരുന്നു.

മൃതദേഹം സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിക്കുമ്ബോള്‍ തന്നെ മരണപ്പെട്ടിരുന്നുവെന്നാണ് വിവരം. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.

വായിക്കുക:  മലയാളിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Related posts