തിരുവനന്തപുരം : അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ എത്തുന്നവർക്ക് ഇപ്പോൾ നിലവിലുള്ള 7 ദിവസത്തെ നിർബന്ധിത ക്വാറൻറീൻ ഒഴിവാക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്നോട്ട്.
കോവിഡ് വ്യാപനം വളരെയധികം കൂടിയതിനെ തുടർന്നാണ് പിൻമാറ്റം.
നിലവിൽ വിദേശത്തു നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്നവർ 7 ദിവസത്തെ ക്വാറൻ്റീന്‍ ശേഷം ആൻറിജൻ പരിശോധന നടത്തി നെഗറ്റീവ് ആണ് എങ്കിൽ പുറത്തിറങ്ങാം.
പരിശോധന നടത്താത്തവർക്ക് 14 ദിവസം ആണ് ക്വാറൻ്റീൻ.
7 ദിവസത്തിനകം തിരിച്ചു പോകുന്ന ഷോർട്ട് പാസ് എടുത്തവർക്ക് ക്വാറൻറീൻ ആവശ്യമില്ല.