ബെംഗളൂരു: മഹാമാരി വ്യാപനത്തെ തുടർന്ന് മാർച്ചിൽ നിർത്തിവച്ചിരുന്ന ഡെമു , മെമു സർവീസുകൾ പുനരാരംഭിക്കാൻ റെയിൽവേ ആലോചിക്കുന്നു.
യശ്വന്തപുര -ഹോസുർ യശ്വന്ത്പുര മെമു, യശ്വന്തപുര -തുംകൂർ -യശ്വന്തപുര ഡെമു, കെ എസ് ആർ സിറ്റി – മാരീ കുപ്പ- കെ എസ് ആർ സി റ്റി മെമു, ബംഗാർപേട്ട -മൈസൂർ ബംഗാർപേട്ട -മെമു, ഹിന്ദുപുര യശ്വന്തപുര -ഹിന്ദുപുര മെമു, യശ്വന്തപുര-ഹാസൻ യശ്വന്തപുര – ഡെമു എന്നീ സബർബൻ തീവണ്ടി സർവീസുകളാണ് പുനരാരംഭിക്കാൻ ഉദ്ദേശിക്കുന്നത്.
ബയ്യപ്പനഹള്ളി മുതൽ ഹൊസൂർ വരെയുള്ള 48 കിലോമീറ്റർ പാതയുടെ വൈദ്യുതീകരണം കഴിഞ്ഞമാസമാണ് പൂർത്തിയായത്. ഈ പാതയിൽ സർവീസ് ആരംഭിക്കുന്നതോടെ സർ ജാപുര ഇലക്ട്രോണിക് സിറ്റി തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർക്ക് വളരെയേറെ ഉപകാരപ്രദമാകും.
പുതിയതായി 26 ജോഡി സബർബൻ ട്രെയിൻ സർവീസുകൾ ആരംഭിക്കാനും റെയിൽവേ ലക്ഷ്യമിടുന്നുണ്ട്. റെയിൽവേ ബോർഡ് അനുമതി ലഭിച്ചാലുടൻ സർവീസ് ആരംഭിക്കും എന്നാണ് ലഭിക്കുന്ന വിവരമെങ്കിലും എന്നുമുതലാണ് സർവീസ് തുടങ്ങുക എന്ന കാര്യത്തിൽ വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.