ബെംഗളൂരു : യശ്വന്ത് പുര – കണ്ണൂർ ഉൽസവകാല പ്രത്യേക തീവണ്ടി നിർത്തിയതോടു കൂടി മലബാറിലേക്ക് നഗരത്തിൽ നിന്ന് തീവണ്ടി സർവ്വീസുകൾ നിലവിലില്ല.
അതേ സമയം കന്യാകുമാരി ഉൽസവകാല തീവണ്ടി ഡിസംബർ മുഴുവൻ ഓടും എന്നത് തെക്കൻ കേരളത്തിലെ ബെംഗളൂരു നഗരവുമായി വിനിമയം നടത്തുന്ന ആളുകൾക്ക് ആശ്വാസമാണ്.
ഇവർക്ക് “മറ്റൊരാശ്വാസ”മായി മൈസൂരു- ബെംഗളൂരു-കൊച്ചുവേളി (16315/6) തീവണ്ടി സർവീസ് ആരംഭിക്കുകയാണ് എന്നതാണ് ഏറ്റവും പുതിയ വാർത്ത.
മൈസൂരുവിൽ നിന്ന് 12:50 യാത്ര ആരംഭിച്ച് മണ്ഡ്യ,ചന്ന പട്ടണ, രാമ നഗര വഴി നഗരത്തിൽ എത്തുന്നു.ഇവിടെ നിന്ന് 4:35ന് ആരംഭിക്കുന്ന സർവീസ് അടുത്ത ദിവസം രാവിലെ 09:30 ന് കൊച്ചുവേളിയിലെത്തും.
സർവ്വീസ് പുനരാരംഭിക്കണമെന്ന ശുപാർശ റെയിൽവേ ബോർഡിൻ്റെ പരിഗണനയിലാണ്.