നാളെ കർണാടക ബന്ദ് ;ഓട്ടോ-ടാക്സികളുടെ സർവ്വീസിനെ ബാധിച്ചേക്കും; ബി.എം.ടി.സി, കെ.എസ്.ആർ.ടി.സി, നമ്മമെട്രോ സർവീസ് നടത്തും; കൂടുതൽ വിവരങ്ങൾ…

ബെംഗളൂരു : മറാത്ത വികസന അതോറിറ്റി കർണാടകയിൽ രൂപീകരിക്കുന്നതിന് എതിരെ വിവിധ കന്നഡ അനുകൂല സംഘടനകൾ ആഹ്വാനം ചെയ്ത് കർണാടക ബന്ദ് നാളെ.

രാവിലെ 6 മുതൽ വൈകീട്ട് ആറു വരെയുള്ള ബന്ദിൽ ഓട്ടോ, ടാക്സി, ഊബർ, ഓല എന്നിവയുടെ സർവ്വീസ് കുറയാൻ സാദ്ധ്യത.

അതേ സമയം നമ്മ മെട്രോ, ബി.എം.ടി.സി, കെ.എസ്.ആർ.ടി.സി എന്നിവ സാധാരണ പോലെ സർവ്വീസ് നടത്തും.

വായിക്കുക:  ദമ്പതികൾക്ക് റെയിൽവേയുടെ 37,000 രൂപ നഷ്ടപരിഹാരം.

വാട്ടാൾ നാഗരാജിൻ്റെ നേതൃത്വത്തിലുള്ള കന്നഡ ചാലുവാലി വാട്ടാൾ പക്ഷ ആഹ്വാനംചെയ്ത ബന്ദിന് പിന്തുണയുമായി ഒട്ടേറെ കന്നഡ സംഘടനകളാണ് മുന്നോട്ടുവന്നിട്ടുണ്ട്.

കർണാടക രക്ഷണ വേദികെ യുവസേന ബന്ദിനെ പിന്തുണയ്ക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

നാളെ രാവിലെ പത്തിന് മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽനിന്ന് ഫ്രീഡം പാർക്കിലേക്ക് വട്ടാൾ നാഗരാജിന്റെ നേതൃത്വത്തിൽ പ്രതിഷേധമാർച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

വായിക്കുക:  കർഷക സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി സമരാനുകൂലികൾ

പെട്രോൾ പമ്പുകൾ, കച്ചവട സ്ഥാപനങ്ങൾ, റെസ്റ്റോറൻ്റുകൾ എന്നിവ തുറന്ന് പ്രവർത്തിക്കും.

ഓല -ടാക്സി ഫോർ ഷുവർ -ഊബർ തൊഴിലാളി അസോസിയേഷൻ ബന്ദിന് പിൻതുണ പ്രഖ്യാപിച്ചിട്ടുണ്ട്.

 

Related posts