50 ലക്ഷത്തിൻ്റെ മയക്കുമരുന്ന് സ്ട്രിപ്പുകളുമായി രണ്ടുപേർ പിടിയിൽ.

ബെംഗളൂരു: പോളണ്ടിൽ നിന്നും കൊറിയർ വഴിവരുത്തിയ ആയിരത്തോളം എൽ എസ് ഡി സ്ട്രിപ്പു കളുമായി രണ്ടുപേർ ബെംഗളൂരുവിൽ സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ അറസ്റ്റിലായി.

ദർശൻ 26 രാഹുൽ 24 എന്നിവരാണ് പിടിയിലായത്. ഏകദേശം നാലായിരം രൂപയ്ക്ക് ഓൺലൈനിൽ വാങ്ങുന്ന എൽഎസ് ഡി സ്ട്രിപ്പുകൾ ഒന്നിന് 6000 രൂപ വരെ വിലയ്ക്കാണ് ഇവർ ആവശ്യക്കാർക്ക് നൽകിയിരുന്നതെന്ന് സംശയിക്കുന്നതായി അറസ്റ്റുചെയ്ത സംഘത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇവരിൽ നിന്നും 1000 സ്ട്രിപ്പുകൾ കണ്ടെടുത്തു.

വായിക്കുക:  കര്‍ണാടകയില്‍ ഇന്ന് 911 പുതിയ രോഗികള്‍;1214 പേര്‍ക്ക് ഡിസ്ചാര്‍ജ്;നഗര ജില്ലയില്‍ 542 പുതിയ രോഗികള്‍;754 പേർക്ക് ഡിസ്ചാര്‍ജ്.

ഇതേ കുറ്റകൃത്യത്തിന് 2018ൽ ഇവരെ പിടികൂടിയതാ യിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts