ബെംഗളൂരു കലാപം;മുൻ കോർപ്പറേറ്റർ റഖീബ് സക്കീർ അറസ്റ്റിൽ.

ബെംഗളൂരു: ഇക്കഴിഞ്ഞ ഓഗസ്റ്റ് 11ന് ബെംഗളൂരുവിലെ കെജി ഹള്ളി ഡിജെ ഹള്ളി എന്നിവിടങ്ങളിൽ പൊട്ടിപ്പുറപ്പെട്ട കലാപവുമായി ബന്ധപ്പെട്ട് പുലികേശിനഗർ മുൻ കോർപ്പറേറ്റർ അബ്ദുൽ റഖീബ് സക്കീർ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

ഇതോടെ കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ കോർപ്പറേറ്റർ ആണ് സക്കീർ.

നവംബർ 17ന് അറസ്റ്റിലായ മുൻ മേയർ സമ്പത്ത് കുമാറിനൊപ്പം ഒന്നര മാസത്തോളമായി ഒളിവിലായിരുന്നുവെങ്കിലും കേസിനാസ്പദമായ എഫ്ഐആർ റദ്ദ് ചെയ്യാനും ജാമ്യം നേടാനുള്ള ശ്രമം പരാജയപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് അറസ്റ്റ് ഉണ്ടായത്.

വായിക്കുക:  ഓൺലൈൻ വായ്‌പ്പാ തട്ടിപ്പ്; നഗരത്തിൽ ആപ്പുകൾക്കെതിരേ പരാതികൾ നൽകിയത് മുന്നൂറോളം പേർ! രണ്ടുപേർ അറസ്റ്റിൽ

നാഗർഹോളെ അടുത്തുള്ള ഒരു ഫാം ഹൗസിലാണ് സക്കീറും സമ്പത്തും ഒളിവിൽ കഴിഞ്ഞിരുന്നത്.

ഇവരുടെ സഹായിയായിരുന്ന റിയാസുദ്ദീൻ നവംബർ ഏഴിന് പോലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് സമ്പത്ത് അറസ്റ്റിലാവുന്നത്.

എന്നാൽ സമയോചിതമായി സക്കീർ ഒളിത്താവളം മാറ്റി രക്ഷപ്പെട്ടു.

പുലികേശി നഗർ എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തി യുടെ വീട് കലാപകാരികൾ അഗ്നിക്കിരയാക്കി യിരുന്നു.

തുടർന്നാണ് സെൻട്രൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കുന്നത്. ഇതോടൊപ്പം ഡിജെ ഹ ള്ളി കെജി ഹള്ളി പോലീസ് സ്റ്റേഷനുകൾ ആക്രമിച്ചതും തകർത്തതും ഉൾപ്പെടെയുള്ള കേസുകൾ കേന്ദ്ര സർക്കാർ ഏജൻസിയായ എൻഐഎ അന്വേഷിച്ചുവരികയാണ്.

വായിക്കുക:  വ്യാജ പാസ്പോർട്ടുമായി ബംഗ്ലാദേശി പൗരൻ നഗരത്തിൽ പിടിയിൽ.

സക്കീർ അറസ്റ്റിലായ വിവരം ക്രിമിനൽ വിഭാഗം ജോയിൻ കമ്മീഷണർ സന്ദീപ് പാട്ടീൽ സ്ഥിരീകരിച്ചെങ്കിലും ചോദ്യംചെയ്യൽ തുടരുന്നതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ആകില്ലെന്ന് അദ്ദേഹം പറഞ്ഞു.

Related posts