കോവിഡ് മാർഗ്ഗനിർദ്ദേശലംഘനങ്ങൾ നടത്തിയവരിൽ നിന്നും ഒരു ദിവസം മാത്രം ഈടാക്കിയത് വൻ തുക.

ബെംഗളൂരു: പകർച്ചവ്യാധി വ്യാപനം ഇനിയും പൂർണ നിയന്ത്രണത്തിൽ എത്തിക്കാൻ കഴിയാത്ത സാഹചര്യത്തിലും നഗരവാസികൾ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതിനാലും മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായി നടപ്പിലാക്കുന്നതിനായി ബ്രഹത് ബെംഗളൂരു മഹാ നഗരപാലിക പ്രത്യേക കർമ്മസേന രൂപീകരിച്ചിരുന്നു.

കഴിഞ്ഞദിവസം നിർദേശങ്ങൾ ലംഘിച്ച നഗരവാസികളിൽ നിന്നും നാലു ലക്ഷത്തി മുപ്പതിനായിരം രൂപയാണ് പിഴ ഇനത്തിൽ ഈടാക്കിയത്.

വായിക്കുക:  ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.35%;ഇന്ന് 1440 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു;983 പേര്‍ക്ക് ഡിസ്ചാര്‍ജ്.

1705 പേർ മാസ്ക് ഉപയോഗിക്കാത്തതിന് പിഴ നൽകേണ്ടി വന്നപ്പോൾ പതിനായിരത്തോളം പേരിൽ നിന്നും ദൂരപരിധി ലംഘിച്ചതിന് പിഴയീടാക്കി.

പകർച്ചവ്യാധിയുടെ രണ്ടാം തരംഗസാധ്യതയേറുന്ന സാഹചര്യത്തിൽ നിർദേശങ്ങൾ കൂടുതൽ കൃത്യതയോടെ പ്രേരിപ്പിക്കുന്നതിനാണ് ദൗത്യസേന നടപടികൾ കൂടുതൽ കടുപ്പിച്ചത്.

ഇതിനുപുറമേ 3500 ഓളം പേരിൽ നിന്ന് ട്രാഫിക് പോലീസും മഹാമാരി മാർഗ്ഗനിർദ്ദേശ ലംഘനത്തിന് പിഴ ഈടാക്കിയിട്ടുണ്ട്.

വായിക്കുക:  നഗരത്തിലെ ഒരു മലയാളി സംഘടനക്ക് കൂടി നോർക്കയുടെ അംഗീകാരം.

മഹാമാരി വ്യാപനം തടയുന്നതിന് നഗരവാസികളുടെ സഹകരണം അനിവാര്യമാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.

Related posts