ബെംഗളൂരു: നഗരത്തിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്നും 1,80,000 രൂപ കൈക്കൂലി കൈപ്പറ്റുന്നതിനിടയിൽ അസിസ്റ്റന്റ് ലേബർ കമ്മീഷണറും കൂട്ടാളിയായ റിട്ടയേഡ് ലേബർ ഇൻസ്പെക്ടറും അഴിമതിവിരുദ്ധ സേനയുടെ പിടിയിലായി.
കോളാർ ജില്ലയിലെ മാളൂരിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്ഥാപനം 2017 നൽകിയ അപേക്ഷകളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുന്നതിലേക്കായി അസിസ്റ്റന്റ് ലേബർ കമ്മീഷണർ സന്തോഷ് ഇപ്പരാഗി രണ്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
ചർച്ചയ്ക്കൊടുവിൽ സമ്മതിച്ച 1,80,000 രൂപ കൈമാറുന്നതിനടയിലാണ് സന്തോഷ് ഇപ്പരാഗിയും കൂട്ടാളിയായ മുൻ ലേബർ ഇൻസ്പെക്ടർ ശിവകുമാറും അറസ്റ്റിലായത്.