പ്രതിഷേധം ഫലം കണ്ടു;എം.ബി.ബി.എസ്.പരീക്ഷകൾ മാറ്റി വച്ചു.

ബെംഗളൂരു. രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ജനുവരി 17 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിവെച്ചു.

പുതിയ സർക്കുലർ പ്രകാരം ഒന്നാം വർഷ പരീക്ഷകൾ ഫെബ്രുവരി 8-നും രണ്ടാം വർഷ പരീക്ഷകൾ മാർച്ച് രണ്ടിനും മൂന്ന് നാല് വർഷ പരീക്ഷകൾ മാർച്ച് 21നും ആണ് ആരംഭിക്കുക.

വായിക്കുക:  പ്രമുഖ മാധ്യമ പ്രവർത്തകൻ എസ്.വി.പ്രദീപ് വാഹനാപകടത്തിൽ മരിച്ചു.

ഡിസംബർ ഒന്നുമുതൽ കോളേജുകളിൽ നേരിട്ടുള്ള ക്ലാസ്സുകൾ ഉണ്ടായിരിക്കും.
ഡിസംബർ ഒന്നു മുതൽ ക്ലാസുകൾ ആരംഭിക്കാനിരിക്കെ, ഒന്നര മാസത്തിനുള്ളിൽ തന്നെ പരീക്ഷകൾ നടത്താനുള്ള യൂണിവേഴ്സിറ്റിയുടെ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമായിരുന്നു വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് ഉണ്ടായത്.

വിദ്യാർത്ഥികളുടെ കൂട്ടായ്മ ഉയർത്തിയ പ്രതിഷേധം ട്വിറ്ററിൽ വൻ ചലനം സൃഷ്ടിച്ചിരുന്നു. 25000 ത്തോളം പേരാണ് ഇതിൽ പങ്കാളികളായത്.

വായിക്കുക:  കര്‍ണാടകയില്‍ ഇന്ന് 857 പുതിയ രോഗികള്‍;964 പേര്‍ക്ക് ഡിസ്ചാര്‍ജ്;നഗര ജില്ലയില്‍ 471 പുതിയ രോഗികള്‍; 491 പേർക്ക് ഡിസ്ചാര്‍ജ്.

സർവ്വകലാശാല അധികൃതർക്കും മെഡിക്കൽകോളേജ് മേധാവികൾക്കും വിദ്യാർഥികൾ എഴുതിത്തയ്യാറാക്കിയ നിവേദനവും നൽകിയിരുന്നു.

Related posts