ബെംഗളൂരു : സിറ്റി കെ.എസ്.ആര്,യെശ്വന്ത് പുര തുടങ്ങിയ റെയില്‍വേ ടെര്‍മിനലുകള്‍ക്ക് ശേഷം നഗരത്തിലെ മൂന്നാമത്തെ റെയില്‍വേ ടെര്മിനാലായി വരുന്ന ബയപ്പനഹള്ളി ടെര്‍മിനല്‍ ജനുവരിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങാന്‍ സാധ്യത.
ദക്ഷിണ പശ്ചിമ റെയില്‍വേ ജനറല്‍ മാനേജര്‍ എ.കെ.സിംഗ് നിര്‍മാണ പുരോഗതികള്‍ വിലയിരുത്തി.കൊറോണ ലോക്ക് ഡൌണിനെ തുടര്‍ന്ന് തൊഴിലാളി ക്ഷാമം നേരിട്ടതാണ് നിര്‍മാണ പ്രവൃത്തികള്‍ക്ക് വേഗത കുറയാന്‍ കാരണമായത്.
192 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ടെര്‍മിനലില്‍ 7 പ്ലാറ്റ് ഫോമുകള്‍ ഉണ്ട്,ജനുവരിയില്‍ 3 പ്ലാറ്റ് ഫോമുകള്‍ മാത്രമേ പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയുകയുള്ളു.
എറണാകുളം-ബാനസവാടി സൂപ്പര്‍ ഫാസ്റ്റ്,തിരുവനന്തപുരം-ബാനസവാടി ഹംസഫര്‍ തുടങ്ങിയ തീവണ്ടികള്‍ ഇവിടേക്ക് മാറ്റുമെന്ന് റെയില്‍വേ മുന്‍പ് തന്നെ സൂചന നല്‍കിയിരുന്നു.
ടെര്‍മിനലുമായി ബന്ധപ്പട്ട് നാല് വര്‍ഷം മുന്‍പ് പ്രസിദ്ധീകരിച്ച വാര്‍ത്ത ചുവടെ.
മജെസ്റ്റിക്കിനും യെശ്വന്തപുരക്കും ശേഷം മൂന്നാമത് റെയില്‍വേ ടെര്‍മിനല്‍ വരുന്നു ബയപ്പനഹള്ളിയില്‍.