നഗരത്തിൽ ഇന്ധന വില വീണ്ടും കുതിച്ചു കയറുന്നു

ബെംഗളൂരു: നഗരത്തിൽ ഇന്ധന വില വീണ്ടും കുതിച്ചു കയറുന്നു. ഒരു ലിറ്റര്‍ പെട്രോളിന്റെ വില 85.09 രൂപയായി. 76.77 രൂപയാണ് ഒരു ലിറ്റര്‍ ഡീസലിന്റെ വില. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലക്കയറ്റമാണ് ഇന്ധനവിലയില്‍ പ്രതിഫലിച്ചത്.

നഗരത്തിലെ കഴിഞ്ഞ 10 ദിവസത്തെ പെട്രോള്‍ വില:

പത്തുദിവസത്തിനിടെ, ഒരു ലിറ്റര്‍ പെട്രോളിന് ഒരു രൂപയിലധികമാണ് ഉയര്‍ന്നത്. ഡീസലിന് രണ്ടുരൂപയുടെ അടുത്തും വര്‍ധിച്ചിട്ടുണ്ട്.

വായിക്കുക:  അതിവേഗ വൈറസ്; ഈ വിദേശ രാജ്യങ്ങളിൽ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ചവർ ആശുപത്രിയിൽ പ്രവേശിക്കണം

നഗരത്തിലെ കഴിഞ്ഞ 10 ദിവസത്തെ ഡീസൽ വില:

രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില 45 ഡോളര്‍ കടന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില 48 ഡോളര്‍ കടന്നിരിക്കുകയാണ്.

കഴിഞ്ഞ രണ്ട് മാസമായി ഇന്ത്യന്‍ എണ്ണ കമ്പനികള്‍ നിര്‍ത്തിവച്ചിരുന്ന പ്രതിദിന വില നിര്‍ണയം നവംബര്‍ 20ന് പുന്നരാരംഭിച്ചതോടെയാണ് വില വീണ്ടും ഉയര്‍ന്നു തുടങ്ങിയത്.

വായിക്കുക:  വിമാനത്താവളത്തിലേക്ക് ഹെലി ടാക്സി സർവീസുമായി 'ബ്ലേഡ് ബെംഗളൂരു'

കോവിഡ് വാക്‌സിന്‍ ഫലപ്രദമാകുമെന്ന ശുഭസൂചന ക്രൂഡ് വിപണിയില്‍ ഉണര്‍വ് വരുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും വില വീണ്ടും വര്‍ധിക്കാനാണ് സാധ്യത.

Related posts