സർക്കാർ മേഖലയിലെ കരാർ ജോലികൾ ഇനി കന്നഡികർക്ക് മാത്രം;ഉത്തരവ് പുറത്ത്.

ബെംഗളൂരു : സർക്കാർ വകുപ്പുകളിലെ കരാർ ജോലികൾക്ക് കന്നഡികരെ മാത്രമേ നിയമിക്കാൻ പാടുള്ളൂ എന്ന് വ്യക്തമാക്കുന്ന സർക്കാർ ഉത്തരവ് ചീഫ് സെക്രട്ടറി പുറത്തിറക്കി.

ഇതുമായി ബന്ധപ്പെട്ട കർശ്ശന നിർദ്ദേശം സർക്കാർ വകുപ്പ് മേധാവികൾക്ക് നൽകിക്കഴിഞ്ഞു.

വായിക്കുക:  വാട്ടർ തീം പാർക്കിന് പ്രവർത്തനാനുമതിയില്ല;ഓൺലൈൻ ടിക്കറ്റ് എടുത്ത് പോയവർക്ക് നിരാശ.

സർക്കാർ രേഖകളും ആശയ വിനിമയവും കന്നഡ ഭാഷയിൽ തന്നെ ആയിരിക്കണമെന്നും നിർബന്ധമുണ്ട്.

റോഡുകളുടെ പേരുകളും പാർക്കുകളുടെ പേരുകളിലും കന്നഡ ക്ക് പ്രാധാന്യം നൽകണമെന്നും നിർദ്ദേശമുണ്ട്.

Related posts