കൈയേറിയ ഏക്കറു കണക്കിന് സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിച്ച് റവന്യൂവകുപ്പ്.

ബെംഗളൂരു: വിരാജ് പേട്ട താലൂക്കിലെ അർജി ഗ്രാമത്തിൽ 15.12 ഏക്കർ ഭൂമി റവന്യൂ വകുപ്പ് അധികൃതർ ഏറ്റെടുത്ത് വേലി സ്ഥാപിച്ചു.

30 ദിവസം മുമ്പ് താലൂക്ക് ഗോമാല സംരക്ഷണ സമിതി പ്രതിഷേധ പ്രകടനം നടത്തി അർജിയിലെ ഗോമാല ഭൂമി സംരക്ഷിക്കാൻ പ്രാദേശിക ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു.

തുടർന്ന് തഹസിൽദാർ നന്ദിഷ് സമിതി ഭാരവാഹികളുമായി ചർച്ച നടത്തിയ ശേഷം സർവേ നടത്താൻ ഉത്തരവിട്ടിരുന്നു.

വായിക്കുക:  ഭാര്യ കുത്തേറ്റ് മരിച്ചു; ഭർത്താവ് അറസ്റ്റിൽ

ഇതനുസരിച്ച് സർവ്വേ വകുപ്പ് 15.12 ഏക്കർ സ്ഥലം തിരിച്ചറിഞ്ഞ് അടയാളപ്പെടുത്തി തഹസിൽദാർക്ക് കൈമാറിയിരുന്നു.

അർജി ഗ്രാമീണരുടെ സഹകരണത്തോടെ തഹസിൽദാർ സ്ഥലം ഏറ്റെടുത്ത് വേലി സ്ഥാപിച്ചു. എല്ലാ ഗോമാല സ്ഥലങ്ങളും കയ്യേറ്റങ്ങൾ നീക്കം ചെയ്തു സംരക്ഷിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകി.

വായിക്കുക:  ലഹരിമരുന്ന് കേസ്;മുൻ മന്ത്രി പുത്രൻ വലയിൽ.

23 ഏക്കറോളം വരുന്ന ഗോ മാല ഭൂമി കയ്യേറിയ ഉള്ളതായി വിവരം കിട്ടിയിട്ടുണ്ടെന്നും ഒഴിപ്പിക്കുന്നതിനായി 30 ദിവസത്തെ നോട്ടീസ് നൽകുമെന്നും തഹസിൽദാർ അറിയിച്ചു.

Related posts