മാതാപിതാക്കളെ കാണാന്‍ 550 കി.മി.സൈക്കിളില്‍ യാത്ര ചെയ്ത് ബെംഗളൂരു മലയാളി യുവാവ്‌.

ബെംഗളൂരു: നഗരത്തിലെ മലയാളിയായ രാഹുല്‍ നായറിന് അത്യാവശ്യമായി കൊച്ചിയിലുള്ള മാതാപിതാക്കളുടെ അടുത്തു പോകണം,പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് ഈ മഹാമാരിക്കാലത്ത് സുരക്ഷിതമല്ല,സ്വയം ഡ്രൈവ് ചെയ്തു പോകാം എന്നാണെങ്കില്‍ ഡ്രൈവിംഗ് ലൈസെന്സിന്റെ കാലാവധിയും കഴിഞ്ഞിരിക്കുന്നു.

ഒന്നും ആലോചിച്ചില്ല സ്വന്തം നാട്ടിലേക്കു സൈക്കിള്‍ എടുത്തു ഇറങ്ങുകയായിരുന്നു,നവംബര്‍ 18 മുതല്‍ 21 വരെ ബെംഗളൂരു-മൈസുരു-കോഴിക്കോട്-ഗുരുവായൂര്‍-കൊച്ചി പാതയിലൂടെയാണ് യാത്രചെയ്തത്.

“രണ്ടാമത്തെ ദിവസത്തെ സൂര്യന്‍റെ ചൂടും,മൂന്നാമത്തെ ദിവസം സൈക്കിള്‍ രണ്ടു പ്രാവശ്യം പഞ്ചര്‍ ആയതും,ആണ് കുഴപ്പിച്ചത് ,താമരശ്ശേരി ചുരം അടക്കം യാത്രകള്‍ എളുപ്പമായിരുന്നു,22 കിലോ മീറ്റെര്‍ നാഗര്‍ ഹോളെ വനത്തിലൂടെ ഒരു ഒമ്നിയില്‍ ആണ് യാത്ര ചെയ്തത്,ഈ സ്ഥലം സൈക്കിള്‍ നിരോധിത മേഖലയാണ്” രാഹുല്‍ പറയുന്നു.

വായിക്കുക:  ബിനീഷ് കോടിയേരി വീണ്ടും ജാമ്യാപേക്ഷ നൽകി

മൂന്നാം ദിവസം വീട്ടിലെത്തി,ഹെല്‍മെറ്റ്‌ അടക്കമുള്ള എല്ലാ സുരക്ഷ സജ്ജീകാരണങ്ങളുമായി ആയിരുന്നു യാത്ര.

നാട്ടിലെ വ്യക്തി പരമായ ജോലികള്‍ കഴിഞ്ഞ് 27 ന് തിരിച്ച് ഇതേ റൂട്ടില്‍ യാത്ര തുടര്‍ന്നു,30 ന് തിരിച്ച് നഗരത്തില്‍ എത്തി.

വായിക്കുക:  ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിരോധ മരുന്ന് രണ്ടാംഘട്ട പരീക്ഷണ കുത്തിവെപ്പ്.

കുറ്റിയാടിയില്‍ റോഡില്‍ ഉയരത്തിലേക്ക് കയറുക എന്നതാണ് യാത്രയില്‍ കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയത്‌ എന്ന് രാഹുല്‍ പറയുന്നു.

Related posts