FLASH

അവശ്യമെങ്കിൽ ബിനീഷ് കൊടിയേരിയെ ഇനിയും ചോദ്യം ചെയ്യും:എൻ.സി.ബി.

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്ക് ക്ളീന്‍ ചിറ്റില്ലെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ചു.

ആവശ്യമെങ്കില്‍ ബിനീഷിനെ ഇനിയും ചോദ്യം ചെയ്യുമെന്നും എന്‍ സി ബി. മറ്റ് പ്രതികള്‍ നല്‍കിയ മൊഴികള്‍ ബിനീഷിനെതിരായ കേസില്‍ നിര്‍ണായകമാകും.

ബിനീഷ്ലഹരി ഉപയോഗിക്കുന്നത് കണ്ടെന്നും ലഹരി ഇടപാടില്‍ ഏര്‍പ്പെട്ടെന്നുമാണ് മൊഴി.

വായിക്കുക:  ബിജെപിയില്‍ ഭിന്നത; യെദ്യൂരപ്പ അധികകാലം മുഖ്യമന്ത്രിയായി തുടരില്ലെന്ന് ബിജെപി നേതാവ്

മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ നാല് ദിവസമാണ് എന്‍സിബി ചോദ്യം ചെയ്തത്.

കസ്റ്റഡി കാലാവധി കഴിഞ്ഞതിന് പിന്നാലെ ബിനീഷ് കോടിയേരിയെ പരപ്പന ആഗ്രഹാര ജയിലിലേക്ക് മാറ്റി.

കസ്റ്റഡി അപേക്ഷ എന്‍സിബി നീട്ടി ആവശ്യപ്പെടാത്തതിനെ തുടര്‍ന്നാണ് ജയിലിലേക്ക് മാറ്റിയത്.‍

വായിക്കുക:  ആശ്വാസം പകര്‍ന്ന് രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ ഗണ്യമായ കുറവ്

ബിനീഷിന്റെ മൊഴി രേഖപ്പെടുത്തിയെന്നും എന്‍സിബി കോടതിയില്‍ അറിയിച്ചിരുന്നു

Related posts